അമേരിക്കയെ മറികടന്ന് 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന മാറി. കഴിഞ്ഞ സാമ്പത്തിക വർഷം ചൈനയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 151.1 ബില്യൺ ഡോളറിലെത്തിയതായാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 36.66 ശതമാനം വർധിച്ച് 19.47 ബില്യൺ ഡോളറായപ്പോൾ, ഇറക്കുമതി 16 ശതമാനം ഉയർന്ന് 131.63 ബില്യൺ ഡോളറിലെത്തി. അതേസമയം അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര മിച്ചം മുൻവർഷത്തെ 40.89 ബില്യൺ ഡോളറിൽ നിന്ന് 34.4 ബില്യൺ ഡോളറായി കുറഞ്ഞു. ഇറക്കുമതിയിലുണ്ടായ വർധന കാരണം ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി റെക്കോർഡ് നിരക്കായ 112.16 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.
China has surpassed the US to become India’s top trading partner in FY 2025–26, with bilateral trade reaching $151.1 billion. While India’s exports to China grew by 36%, a record trade deficit of $112.16 billion highlights rising import dependence
