ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ (Meta), തങ്ങളുടെ ആഗോള ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരുന്ന 8,000 പേരെ മെയ് 20 മുതൽ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മെൻലോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, ഈ വർഷം അവസാനത്തോടെ കൂടുതൽ ജീവനക്കാരെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായും റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഘടനയിൽ വരുത്തുന്ന വലിയ മാറ്റങ്ങളുടെ തുടർച്ചയാണിത്.

2022ലും 2023ലുമായി നടന്ന പുനഃക്രമീകരണത്തിന് ശേഷം മെറ്റ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും ഇത്. നിലവിൽ മികച്ച സാമ്പത്തിക ലാഭത്തിലാണെങ്കിലും, എഐ അസിസ്റ്റഡ് ജീവനക്കാരെ ഉൾപ്പെടുത്തി കൂടുതൽ കാര്യക്ഷമമായ രീതിയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Meta plans to layoff 8,000 employees starting May 20 as part of a major AI-focused restructuring. Learn how the shift toward artificial intelligence is impacting Meta’s global workforce
