കൊച്ചി വിമാനത്താവളത്തിൽ എയർ ടാക്സി സർവീസുകൾക്കായി വെർട്ടിപോർട്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സിയാലും (CIAL) അർബൻ എയർ മൊബിലിറ്റി സ്റ്റാർട്ടപ്പായ സർള ഏവിയേഷനും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. കൊച്ചിയിൽ നിന്ന് മൂന്നാർ, ആലപ്പുഴ, കോവളം, ശബരിമല, തൃശ്ശൂർ എന്നിവിടങ്ങളിലേക്ക് എയർ ടാക്സി കോറിഡോറുകൾ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

യാത്രകൾക്ക് പുറമെ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി ആസ്റ്റർ മെഡിസിറ്റിയുമായി ചേർന്ന് ഇലക്ട്രിക് എയർ ആംബുലൻസ് സർവീസുകൾ ആരംഭിക്കാനും സർള ഏവിയേഷന് പദ്ധതിയുണ്ട്. ഇതിനായി ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) വിമാനമായ ‘SYL-X1’ ന്റെ പരീക്ഷണങ്ങൾ ബെംഗളൂരുവിൽ ആരംഭിച്ചുകഴിഞ്ഞു. ചെലവ് കുറഞ്ഞതും വേഗമേറിയതുമായ ഈ ഗതാഗത സംവിധാനം കേരളത്തിലെ വിനോദസഞ്ചാര, തീർത്ഥാടന മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സർള ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.
CIAL partners with Sarla Aviation to launch air taxi services at Kochi Airport. Connecting Munnar, Sabarimala, and Alappuzha in minutes, this project includes vertiports and electric air ambulances with Aster Medcity
