Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൂലൈറ്റിന്റെ വിജയയാത്ര

19 April 2026

ഐടി ജോലി ഉപേക്ഷിച്ച് വെള്ളിത്തിരയിൽ തിളങ്ങിയ താരങ്ങൾ

19 April 2026

കണ്ടെയ്നർ റോഡിലെ ഇരുട്ടൊഴിയുന്നു

19 April 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടൂലൈറ്റിന്റെ വിജയയാത്ര
My Brand My Pride

ടൂലൈറ്റിന്റെ വിജയയാത്ര

ഇന്ന് ടാറ്റ, ആദിത്യ ബിർള, ജിഇ ഹെൽത്ത് കെയർ തുടങ്ങിയ വമ്പൻമാരുടെ ഫീൽഡ് സെയിൽസ് ടീമിനെ നിയന്ത്രിക്കുന്നത് ഒരു മലയാളി യുവാവിന്റെ ബുദ്ധിയിൽ വിരിഞ്ഞ ടുലൈറ്റ് എന്ന സോഫ്റ്റ്‌വെയറാണ്. കോളേജ് കാലഘട്ടത്തിൽ ചെന്നൈയിൽ തുടങ്ങിയ ഇവന്റ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമിന്റെ പരാജയത്തിൽ നിന്നും ടുലൈറ്റിന്റെ വിജയത്തിലേക്കുള്ള യാത്രയെക്കുറിച്ച് ചാനൽഅയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുകയാണ് കമ്പനി സ്ഥാപകനും സിഇഓയുമായ നിസാമുദ്ദീൻ വല്ലിയാട്ട്.
News DeskBy News Desk19 April 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സാധാരണ സർവീസ് കമ്പനിയിൽ നിന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ‘സാസ്’ (SaaS) ഉൽപ്പന്നത്തിലേക്കുള്ള മാറ്റം—അതാണ് നിസാമുദ്ദീൻ വല്ലിയാട്ടും അദ്ദേഹത്തിന്റെ സംരംഭമായ ‘ടുലൈറ്റും’ (Toolyt) ബിസിനസ് ലോകത്തിനു നൽകുന്ന പാഠം. ഇന്ന് ടാറ്റ, ആദിത്യ ബിർള, ജിഇ ഹെൽത്ത് കെയർ തുടങ്ങിയ വമ്പൻമാരുടെ ഫീൽഡ് സെയിൽസ് ടീമിനെ നിയന്ത്രിക്കുന്നത് നിസാമുദ്ദീൻ എന്ന മലയാളി യുവാവിന്റെ ബുദ്ധിയിൽ വിരിഞ്ഞ ഈ സോഫ്റ്റ്‌വെയറാണ്.

Toolyt sales enablement platform success story

തുടക്കം പരാജയത്തിൽ നിന്ന്
കോളേജ് കാലഘട്ടത്തിൽ ചെന്നൈയിൽ തുടങ്ങിയ ഇവന്റ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം പരാജയപ്പെട്ടതായിരുന്നു നിസാമുദ്ദീന്റെ ആദ്യ അനുഭവം. “ഉൽപ്പന്നം പൂർണ്ണതയിലെത്താൻ കാത്തുനിന്നതായിരുന്നു ഞങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. വിപണിയിൽ ഇറക്കി പരീക്ഷിക്കുന്നതിന് മുൻപേ കൈയിലുണ്ടായിരുന്ന നിക്ഷേപം തീർന്നു,” അദ്ദേഹം ഓർക്കുന്നു. എന്നാൽ അവിടെ തളരാതെ, സർവീസ് ബിസിനസ്സിലേക്ക് ചുവടുമാറ്റിയ നിസാമുദ്ദീന് ‘ഈസ്റ്റേൺ മസാല’യാണ് വഴിത്തിരിവായത്. അവരുടെ ഫ്ലീറ്റ് മാനേജ്‌മെന്റ് ആവശ്യങ്ങൾക്കായി നിർമ്മിച്ച സൊല്യൂഷനാണ് പിന്നീട് ‘ടുലൈറ്റ്’ എന്ന ഉൽപ്പന്നമായി മാറിയത്.

Toolyt sales enablement platform success story

എന്താണ് ടുലൈറ്റ്?
ഒരു സെയിൽസ് ടീമിനെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ‘സെയിൽസ് ഇനേബിൾമെന്റ് പ്ലാറ്റ്‌ഫോം’ (Sales Enablement Platform) ആണ് ടുലൈറ്റ്. ബാങ്കിംഗ്, ഫിനാൻസ്, ഇൻഷുറൻസ് (BFSI) മേഖലകളിലാണ് ഇന്ന് ടുലൈറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ ദിവസവും സെയിൽസ് എക്സിക്യൂട്ടീവ് ഏതെല്ലാം ഉപഭോക്താക്കളെ കാണണം, എങ്ങനെ സംസാരിക്കണം എന്ന് സിസ്റ്റം തന്നെ പറഞ്ഞുനൽകുന്ന എഐ അസിസ്റ്റൻസ് ആണ് പ്ലാറ്റ്ഫോമിന്റെ പ്രധാന സവിശേഷത. ഇതിനുപുറമേ ലോൺ അപേക്ഷകരുടെ വോയ്‌സ് മോഡുലേഷൻ അനാലിസിസ്, ലൈവ് ഫോട്ടോ വെരിഫിക്കേഷൻ എന്നിവയിലൂടെ സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്താൻ പ്ലാറ്റ്ഫോമിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കുന്നു. ദിവസങ്ങൾ എടുക്കുന്ന ലോൺ നടപടികൾ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാനും ടുലൈറ്റ് സഹായിക്കുന്നു.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്
നാസ്കോം (NASSCOM) ഇൻകുബേറ്ററിന്റെ പിന്തുണയോടെ ബെംഗളൂരു ആസ്ഥാനമായാണ് ടുലൈറ്റ് വളർന്നത്. കർണാടക സർക്കാരിന്റെ ‘എലിവേറ്റ്’ ഗ്രാന്റും കമ്പനിക്ക് ലഭിച്ചു. നിലവിൽ 50ഓളം പേർ ജോലി ചെയ്യുന്ന കമ്പനിയിൽ പകുതിയിലേറെയും മലയാളികളാണ്. ഇപ്പോൾ കോഴിക്കോട്ടും ടുലൈറ്റിന് ഓഫീസുണ്ട്.

സംരംഭകർക്കുള്ള നിർദ്ദേശങ്ങൾ
ഉൽപ്പന്നം പൂർണ്ണമാക്കാൻ കാത്തുനിൽക്കാതെ പ്രാഥമിക രൂപം വിപണിയിലിറക്കി ഉപഭോക്താക്കളുടെ അഭിപ്രായം തേടുക എന്നതാണ് പുതിയ സംരംഭം തുടങ്ങുന്നവർക്കായി നിസാമുദ്ദീൻ നൽകുന്ന പ്രധാന ഉപദേശം. ബിസിനസ്സിൽ കൃത്യമായ മാർഗനിർദ്ദേശം നൽകാനും ചോദ്യങ്ങൾ ചോദിക്കാനും മെന്റർ ഉണ്ടായിരിക്കണമെന്നും എല്ലാ മേഖലകളിലും കൈവെയ്ക്കാതെ, ഉൽപ്പന്നം ആർക്കാണ് ഏറ്റവും ആവശ്യമെന്ന് കണ്ടെത്തി (Ideal Customer Profile) അവിടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിസാം പറയുന്നും.

From a failed ticketing platform to managing field sales for Tata and Aditya Birla, discover how Nizamuddeen Valliyatt built Toolyt into a global AI-powered sales giant.

AI in sales banner Bengaluru startups BFSI sales automation Channel Ayam kerala entrepreneurs My Brand My Pride NASSCOM incubator Nizamuddeen Valliyatt SaaS startup India Sales Enablement Platform Toolyt
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഐടി ജോലി ഉപേക്ഷിച്ച് വെള്ളിത്തിരയിൽ തിളങ്ങിയ താരങ്ങൾ

19 April 2026

കണ്ടെയ്നർ റോഡിലെ ഇരുട്ടൊഴിയുന്നു

19 April 2026

ചക്കയിലും കർഷകന് നഷ്ടം മാത്രം 

19 April 2026

ഐഫോൺ നിർമ്മാണം വിപുലീകരിക്കാൻ ടാറ്റ

19 April 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൂലൈറ്റിന്റെ വിജയയാത്ര
  • ഐടി ജോലി ഉപേക്ഷിച്ച് വെള്ളിത്തിരയിൽ തിളങ്ങിയ താരങ്ങൾ
  • കണ്ടെയ്നർ റോഡിലെ ഇരുട്ടൊഴിയുന്നു
  • ചക്കയിലും കർഷകന് നഷ്ടം മാത്രം 
  • ഐഫോൺ നിർമ്മാണം വിപുലീകരിക്കാൻ ടാറ്റ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൂലൈറ്റിന്റെ വിജയയാത്ര
  • ഐടി ജോലി ഉപേക്ഷിച്ച് വെള്ളിത്തിരയിൽ തിളങ്ങിയ താരങ്ങൾ
  • കണ്ടെയ്നർ റോഡിലെ ഇരുട്ടൊഴിയുന്നു
  • ചക്കയിലും കർഷകന് നഷ്ടം മാത്രം 
  • ഐഫോൺ നിർമ്മാണം വിപുലീകരിക്കാൻ ടാറ്റ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil