ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. നീതി ആയോഗിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2016ൽ 6.8 ലക്ഷമായിരുന്ന ഈ കണക്ക് 2024ൽ 13.35 ലക്ഷമായി ഉയർന്നതായാണ് കണ്ടെത്തൽ.

Indian Students Studying Abroad Trends

വിദേശപഠനത്തിനായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അയക്കുന്ന സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശ് ആണ് ഒന്നാമത് നിൽക്കുന്നത്; പഞ്ചാബ്, മഹാരാഷ്ട്ര എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള കേരളത്തിൽ നിന്ന് 2020ൽ മാത്രം 15,277 വിദ്യാർത്ഥികളാണ് വിദേശത്തേക്ക് ചേക്കേറിയത്.

യുഎസ്എ, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രിയ ലക്ഷ്യസ്ഥാനങ്ങളായി തുടരുന്നത്. പ്രാദേശികമായ സാമ്പത്തിക സാഹചര്യങ്ങളും മികച്ച തൊഴിലവസരങ്ങൾ തേടിയുള്ള യാത്രകളുമാണ് വിദേശപഠനത്തിന് പിന്നിലെ പ്രധാന ചാലകശക്തികളെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

India sees a massive rise in students moving overseas, jumping from 6.8 lakh in 2016 to 13.35 lakh in 2024. Discover why Andhra Pradesh, Punjab, and Maharashtra are leading this global education trend

Share.

Comments are closed.

Exit mobile version