ഊർജ്ജ മേഖലയിലെ ചരക്ക് നീക്കം സുഗമമാക്കുന്നതിനായി ഒഎൻജിസിയും ജപ്പാനിലെ മിറ്റ്‌സുയി ഒഎസ്കെ ലൈൻസും (MOL) തമ്മിലുള്ള തന്ത്രപരമായ സഹകരണം വ്യാപിപ്പിക്കുന്നു. ഒഎൻജിസി ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ഇരു കമ്പനികളും ചേർന്ന് രൂപീകരിച്ച ‘ഭാരത് ഈഥെയ്ൻ’ സംയുക്ത സംരംഭങ്ങളുടെ പുരോഗതി ചെയർമാൻമാർ വിലയിരുത്തി.

ഒഎൻജിസി ഉപകമ്പനിയായ ഒപാൽ (OPaL) പ്ലാന്റിലേക്ക് ആവശ്യമായ ഈഥെയ്ൻ എത്തിക്കുന്നതിനായി രണ്ട് കൂറ്റൻ കപ്പലുകൾ (VLEC) നിർമ്മിക്കാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ദ്രാവക ഈഥെയ്ൻ എത്തിക്കുന്നതിനായി 15 വർഷത്തെ കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചിരിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ആഗോള ഊർജ്ജ വിപണിയിൽ കരുത്തുറ്റ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിന് ഈ പങ്കാളിത്തം വലിയ സഹായമാകുമെന്ന് ഒഎൻജിസി അറിയിച്ചു.
ONGC and Japan’s Mitsui O.S.K. Lines (MOL) expand their ‘Bharat Ethane’ joint venture. The partnership focuses on building massive VLEC vessels to transport liquefied ethane from the US to India for the OPaL plant
