ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് വിപണിയിൽ ആധിപത്യം ഉറപ്പിക്കാനായി ‘നൗ’ (Amazon Now) സേവനം 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആമസോൺ. നിത്യോപയോഗ സാധനങ്ങൾ മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം ആയിരത്തിലധികം മൈക്രോ ഫുൾഫിൽമെന്റ് സെന്ററുകൾ കമ്പനി സ്ഥാപിക്കും.

നിലവിലുള്ള മെട്രോ നഗരങ്ങൾക്ക് പുറമെ പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ജയ്പൂർ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ ഈ അതിവേഗ ഡെലിവറി സേവനം എത്തുന്നത്. 2,800 കോടി രൂപയുടെ അധിക നിക്ഷേപത്തോടെ പ്രവർത്തന ശൃംഖല ശക്തമാക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്.

ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ കമ്പനികൾ നയിക്കുന്ന ക്വിക്ക് കൊമേഴ്‌സ് വിപണിയിൽ വലിയ മത്സരത്തിനാണ് ആമസോണിന്റെ ഈ നീക്കം വഴിയൊരുക്കുന്നത്. പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്ക് പുറമെ സൗന്ദര്യവർദ്ധക വസ്തുക്കളും ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളും മിനിറ്റുകൾക്കുള്ളിൽ ഇനി ലഭ്യമാകും.

കൂടാതെ, പതിനാറായിരത്തിലധികം കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. പ്രൈം അംഗങ്ങൾക്ക് മിനിറ്റുകൾക്കുള്ളിൽ പരിധിയില്ലാത്ത സൗജന്യ ഡെലിവറി ഉറപ്പാക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കാമെന്നാണ് ആമസോൺ പ്രതീക്ഷിക്കുന്നത്.

Amazon is set to dominate India’s quick commerce market by expanding its ‘Now’ service to 100 cities with a ₹2,800 crore investment. With over 1,000 micro-fulfillment centers, Amazon aims to take on Blinkit and Zepto, offering rapid delivery of groceries, electronics, and beauty products.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version