ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ക്ലസ്റ്റർ സ്ഥാപിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ഒരുങ്ങുന്നു. ഏകദേശം 17 ബില്യൺ ഡോളർ നിക്ഷേപത്തിലാണ് 1.5 ജിഗാവാട്ട് ശേഷിയുള്ള ഈ കൂറ്റൻ പദ്ധതി നടപ്പിലാക്കുന്നത്. ഭോഗാപുരത്തെ പുതിയ വിമാനത്താവളത്തിന് സമീപം മൂന്ന് ഘട്ടങ്ങളിലായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഡാറ്റാ സെന്റർ ക്ലസ്റ്റർ ഉയരുക. ഇതോടൊപ്പം സ്വന്തം ആവശ്യത്തിനുള്ള സൗരോർജ്ജ ഉൽപ്പാദനത്തിനും ബാറ്ററി സംഭരണത്തിനുമായി 51,300 കോടി രൂപയുടെ പുനരുപയോഗ ഊർജ്ജ പദ്ധതിയും റിലയൻസ് വിഭാവനം ചെയ്യുന്നുണ്ട്.

Reliance AI Data Centre Visakhapatnam

വിശാഖപട്ടണത്ത് ഗൂഗിൾ സ്ഥാപിക്കുന്ന 15 ബില്യൺ ഡോളറിന്റെ ഡാറ്റാ സെന്റർ പദ്ധതിയെ മറികടന്നുകൊണ്ടായിരിക്കും റിലയൻസിന്റെ ഈ മുന്നേറ്റം. പദ്ധതിയുടെ ഒന്നാം ഘട്ടം 2028 ഒക്ടോബറോടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വിശാഖപട്ടണം ഒരു ഡാറ്റാ സെന്റർ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. ഗൂഗിളിന് പുറമെ സിഫി (Sify), ഡിജിറ്റൽ കണക്ഷൻ തുടങ്ങിയ പ്രമുഖ കമ്പനികളും ഇവിടെ വൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 6 ജിഗാവാട്ട് ഹോസ്റ്റിംഗ് ശേഷി ലക്ഷ്യമിടുന്ന ആന്ധ്രാപ്രദേശ് സർക്കാരിന് റിലയൻസിന്റെ ഈ പുതിയ നിക്ഷേപം വലിയ കരുത്താകും.

Reliance Industries is set to invest $17 billion to build India’s largest 1.5 GW AI data centre cluster in Visakhapatnam, Andhra Pradesh, surpassing Google’s investment. The project includes a massive ₹51,300 crore renewable energy plant to power the hub, with Phase 1 expected to be operational by October 2028

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version