ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റിംഗിനൊരുങ്ങി ടെലികോം ഭീമന്മാരായ എയർടെൽ ആഫ്രിക്കയുടെ മൊബൈൽ മണി ബിസിനസ് യൂണിറ്റ്. എയർടെൽ മണിയുടെ പ്രാഥമിക ഓഹരി വിൽപനയിലൂടെ (IPO) ഏകദേശം 1.5 ബില്യൺ മുതൽ 2 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഫ്രിക്കൻ വിപണിയിൽ വൻ വളർച്ച കൈവരിക്കുന്ന തങ്ങളുടെ ഡിജിറ്റൽ സാമ്പത്തിക സേവന മേഖലയെ കൂടുതൽ വിപുലീകരിക്കാനാണ് ഇതിലൂടെ എയർടെൽ ലക്ഷ്യമിടുന്നത്.

നേരത്തെ യുഎഇയിലോ മറ്റ് യൂറോപ്യൻ വിപണികളിലോ ലിസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, നിലവിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിനാണ് മുൻഗണന നൽകുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ എയർടെൽ മണിക്ക് വലിയ സ്വീകാര്യതയുള്ള സാഹചര്യത്തിൽ, ഈ ഐപിഒ ആഗോള നിക്ഷേപകരെ വലിയതോതിൽ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ വൈകാതെ ഉണ്ടായേക്കും.

Airtel Africa is preparing for a blockbuster IPO of its mobile money unit on the London Stock Exchange. Targeting a valuation of up to $10 billion, the move aims to unlock value from its fast-growing fintech operations across Africa

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version