ഇന്ത്യയിലെ മികച്ച കിഡ്‌സ് അപ്പാരൽ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ട് ശ്രദ്ധ നേടുകയാണ് മലയാളി ബ്രാൻഡ് കിടുലൻ (Kidulan.com). ഷബാസ് ബിൻ ഉമ്മർ, നുജൈദ് ബിൻ സെയ്ഫ് എന്നീ കസിൻസ് ചേർന്ന് തുടക്കമിട്ട ഈ ഡിടുസി ബ്രാൻഡ് ന്യൂബോൺ മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള വസ്ത്രങ്ങളിലും അവശ്യസാധനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദേശീയ തലത്തിലുള്ള അംഗീകാരത്തിനു പിന്നാലെ, മാതാപിതാക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ ലളിതമാക്കുന്നതിനായി നൂതനമായ ഫീച്ചേർസാണ് കമ്പനി ഇപ്പോൾ അവതരിപ്പിക്കുന്നത്.

Kidulan Kids Apparel Brand

അടിയന്തര സാഹചര്യങ്ങളിൽ മാതാപിതാക്കളെ സഹായിക്കുന്നതിനായി 30 മിനിറ്റിനുള്ളിൽ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കുന്ന അതിവേഗ ഡെലിവെറി സേവനം മലപ്പുറത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ കിടുലാൻ ആരംഭിച്ചു കഴിഞ്ഞു. ഇതിന് പുറമെ വസ്ത്രങ്ങൾ വീട്ടിൽ എത്തിച്ച് നൽകുകയും, കുട്ടികൾക്ക് ഇണങ്ങുന്നവ മാത്രം തിരഞ്ഞെടുത്ത ശേഷം ബാക്കിയുള്ളവ തിരിച്ചയക്കുകയും ചെയ്യാവുന്ന ‘ട്രൈ അറ്റ് ഹോം’ (Try at Home) സൗകര്യവും കമ്പനി ലഭ്യമാക്കുന്നുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ സേവനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

Following its national recognition, Kerala-based D2C brand Kidulan introduces game-changing features like 30-minute express delivery and ‘Try at Home’ services for kids’ wear. Discover how this startup is redefining the shopping experience for parents.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version