ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXN) നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ 2026 ജൂൺ 15ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇൻഡിഗോയാണ് ഈ വിമാനത്താവളത്തിൽ നിന്ന് ആദ്യ സർവീസ് നടത്തുകയെന്നും തൊട്ടുപിന്നാലെ അകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളും പ്രവർത്തനമാരംഭിക്കുമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

Noida International Airport Commercial Flight Launch

സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ സുരക്ഷാ അനുമതി ലഭിച്ചതോടെ യാത്രാ-കാർഗോ സർവീസുകൾക്കായി വിമാനത്താവളം സജ്ജമായിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ വർഷത്തിൽ 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഒരു റൺവേയും ഒരു ടെർമിനലുമാണ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും പശ്ചിമ ഉത്തർപ്രദേശിലെ വ്യോമഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ വമ്പൻ പദ്ധതി 11,200 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കുന്നത്.

Noida International Airport (DXN) is ready! Commercial operations begin on June 15, 2026, with IndiGo leading the first flight. Discover the capacity, airlines involved, and how this ₹11,200 crore project will transform NCR aviation

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version