ഇന്ത്യയുടെ തദ്ദേശീയ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) നിർമ്മിക്കുന്നതിനായി പുട്ടപർത്തിയിൽ 600 ഏക്കർ ഭൂമി അനുവദിക്കാൻ ആന്ധ്രപ്രദേശ് മന്ത്രിസഭ തീരുമാനിച്ചു. ശ്രീ സത്യസായി ജില്ലയിലെ പുട്ടപർത്തിയിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനാണ് (DRDO) ഈ അത്യാധുനിക നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നത്. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ 140 ഓളം എഎംസിഎ ജെറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

India's AMCA stealth fighter manufacturing in Andhra Pradesh

ബംഗളൂരു ആസ്ഥാനമായുള്ള എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയാണ് (ADA) വിമാനത്തിന്റെ ഡിസൈനും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നത്. ഇവിടെ നിർമ്മിക്കുന്ന വിവിധ ഭാഗങ്ങൾ പുട്ടപർത്തിയിലെ പ്ലാന്റിൽ എത്തിച്ചാകും അന്തിമഘട്ട നിർമ്മാണവും പരീക്ഷണ ഓട്ടങ്ങളും നടത്തുക. ബംഗളൂരു വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്താണ് വിമാനങ്ങളുടെ പരീക്ഷണ പറക്കലിന് ആവശ്യമായ ആകാശപരിധിയുള്ള പുട്ടപർത്തി ഈ പദ്ധതിക്കായി തിരഞ്ഞെടുത്തത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ലാർസൻ ആൻഡ് ടൂബ്രോ, ഭാരത് ഫോർജ് എന്നീ കമ്പനികളെയാണ് നിർമ്മാണ പങ്കാളികളായി നിലവിൽ പരിഗണിക്കുന്നത്.

ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ഈ പദ്ധതി സംസ്ഥാനത്തെത്തിയത്. എന്നാൽ, പ്രതിരോധ-ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളുടെ ഹബ്ബായ ബംഗളൂരുവിൽ നിന്ന് ഈ പദ്ധതി ആന്ധ്രയിലേക്ക് മാറ്റുന്നതിനെതിരെ കർണാടക സർക്കാർ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിൽ ഭൂമി അനുവദിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നും ഇത് രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.

Andhra Pradesh government allots 600 acres in Puttaparthi for the DRDO AMCA unit. This ₹1 lakh crore project aims to build 140 indigenous 5th-gen stealth fighter jets.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version