അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തുന്ന നിർണ്ണായക ഉച്ചകോടിക്കായി ചൈനയിലെത്തി. ഇറാൻ യുദ്ധം, വ്യാപാര തർക്കങ്ങൾ, താരിഫ് എന്നിവയെക്കുറിച്ചുള്ള ചർച്ചകളാണ് രണ്ടുദിവസത്തെ ഉച്ചകോടിയിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപാരത്തിലെ തടസ്സങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും യോഗത്തിൽ ചർച്ചാവിഷയമാകും.

Trump-Xi Jinping Beijing Summit

കഴിഞ്ഞ ഒക്ടോബറിൽ ഏർപ്പെടുത്തിയ വ്യാപാര ഉടമ്പടി നീട്ടുന്നതിനെക്കുറിച്ചും പുതിയ ബിസിനസ് ഇടപാടുകളെക്കുറിച്ചും ട്രംപ് ഷി ജിൻപിങ്ങുമായി സംസാരിക്കും. പത്ത് വർഷത്തിനിടെ ചൈന സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ ഈ സന്ദർശനത്തെ ലോകം ഏറെ താൽപ്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്

US President Donald Trump meets Chinese President Xi Jinping in Beijing. Key agenda includes the Iran war, trade disputes, and oil trade through the Strait of Hormuz.

Share.

Comments are closed.

Exit mobile version