Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അദാനിയും ഐഎച്ച്ജി ഗ്രൂപ്പും തമ്മിൽ ഹോട്ടൽ കരാർ
News Update

അദാനിയും ഐഎച്ച്ജി ഗ്രൂപ്പും തമ്മിൽ ഹോട്ടൽ കരാർ

അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL)യും ഐഎച്ച്ജി ഹോട്ടൽസ് & റിസോർട്സും അഞ്ച് ഹോട്ടലുകളുടെ പോർട്ട്ഫോളിയോ വികസന കരാറിൽ ഒപ്പുവെച്ചു. ഇതിലൂടെ ഇന്ത്യയിലെ പ്രധാന വിമാനത്താവള-വാണിജ്യ കേന്ദ്രങ്ങളിലായി ഏകദേശം 1,500 മുറികൾ സജ്ജമാകും. ഈ പങ്കാളിത്തത്തോടെ ഐഎച്ച്ജിയുടെ ആഡംബര ലൈഫ്‌സ്റ്റൈൽ ബൂട്ടിക്ക് ബ്രാൻഡായ കിംപ്ടൺ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു. തിരുവനന്തപുരം, ജയ്പൂർ, മംഗളൂരു, മുംബൈ മെട്രോപൊളിറ്റൻ മേഖല (MMR) എന്നിവിടങ്ങളിലായി ഹോട്ടലുകൾ വികസിപ്പിക്കുന്നതിലൂടെ പ്രധാന വിമാനയാന-നഗര വികസന ഇടനാഴികളിലെ ഹോസ്പിറ്റാലിറ്റി അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടും
News DeskBy News Desk14 May 2026Updated:14 May 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററായ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡും (AAHL) ലോകത്തിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനികളിലൊന്നായ ഐഎച്ച്ജി ഹോട്ടൽസ് ആൻഡ് റിസോർട്സും ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ അഞ്ച് ഹോട്ടലുകൾ വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. ഈ കരാറിലൂടെ വിവിധ ബ്രാൻഡുകളിലായി ഏകദേശം 1,500 മുറികൾ സജ്ജമാക്കും. ഇന്ത്യയിലെ വളർച്ചാ പദ്ധതികളുടെ ഭാഗമായാണ് ഐഎച്ച്ജി ഈ വികസനം നടപ്പാക്കുന്നത്. രാജ്യത്തെ വ്യോമയാന, വിനോദസഞ്ചാര, വിമാനത്താവള കേന്ദ്രീകൃത നഗര അടിസ്ഥാനസൗകര്യ മേഖലകളിലെ അതിവേഗ വളർച്ചയും ഉയരുന്ന യാത്രാവശ്യകതയും മുൻനിർത്തിയാണ് പദ്ധതി.

Adani IHG Hotels partnership India

ജയ്പൂരിലെ കിംപ്ടൺ ഹോട്ടലിനൊപ്പം, അദാനി എയർപോർട്ട് സിറ്റികളുടെ ഭാഗമായി വികസിപ്പിക്കുന്ന ഹോസ്പിറ്റാലിറ്റി പദ്ധതികളിലായി ഹോളിഡേ ഇൻ, ഹോളിഡേ ഇൻ എക്സ്പ്രസ് ഹോട്ടലുകളും ഉൾപ്പെടുന്നു. തിരുവനന്തപുരം, നവി മുംബൈ, മംഗളൂരു എന്നിവിടങ്ങളിലായിരിക്കും ഈ ഹോട്ടലുകൾ വികസിപ്പിക്കുക. ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ഐഎച്ച്ജിയുമായി അദാനി എയർപോർട്സ് ഉന്നതതല ചർച്ചകളും നടത്തുന്നുണ്ട്.

ഈ പങ്കാളിത്തം ഇന്ത്യയിൽ കിംപ്ടൺ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സിന്റെ അരങ്ങേറ്റം കൂടിയാണ്. ഡിസൈൻ കേന്ദ്രീകൃത ഹോട്ടലുകൾ, പ്രമുഖ ഷെഫ്‍മാരുടെ നേതൃത്വത്തിലുള്ള ഭക്ഷണാനുഭവങ്ങൾ, ബൂട്ടിക്ക് ആഡംബര സൗകര്യങ്ങൾ എന്നിവയ്ക്കായി ലോകമെമ്പാടും അറിയപ്പെടുന്ന കിംപ്ടണിന്റെ ഇന്ത്യ പ്രവേശനം രാജ്യത്ത് ഉയർന്ന നിലവാരമുള്ള ലൈഫ്‌സ്റ്റൈൽ ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾക്ക് വർധിച്ചുവരുന്ന ആവശ്യകതയെയാണ് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തെ വ്യോമയാന-വിനോദസഞ്ചാര മേഖലകളിൽ വൻ വളർച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം, ആഭ്യന്തര വിനോദസഞ്ചാരം, ബിസിനസ് യാത്രകൾ എന്നിവയെ തുടർന്ന് വിമാനത്താവള കേന്ദ്രീകൃത വികസനങ്ങൾ പ്രധാന ഹോസ്പിറ്റാലിറ്റി-വാണിജ്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.

ഹോസ്പിറ്റാലിറ്റി മേഖലയിലും വിമാനത്താവള കേന്ദ്രീകൃത നഗര അടിസ്ഥാനസൗകര്യ മേഖലയിലും അദാനി ഗ്രൂപ്പ് സാന്നിധ്യം വിപുലീകരിക്കുമ്പോൾ, ഇന്ത്യയുടെ അതിവേഗം വളരുന്ന വ്യോമയാന മേഖലയുമായി ബന്ധിപ്പിച്ച ലോകോത്തര യാത്ര, താമസം, നഗരാനുഭവ കേന്ദ്രങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്ന് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടർ ശ്രീ പ്രണവ് അദാനി പറഞ്ഞു. ആഗോള നിലവാരവും പ്രവർത്തന മികവും വിപുലമായ പരിചയവും കൈവശമുള്ള അന്താരാഷ്ട്ര ഹോട്ടൽ ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നത്. ഐഎച്ച്ജി ഹോട്ടൽസ് & റിസോർട്സുമായുള്ള സഹകരണവും അഞ്ച് എയർപോർട്ട് ഹോട്ടലുകളുടെ വികസനവും ഇന്ത്യയുടെ ദീർഘകാല യാത്ര-സാമ്പത്തിക വളർച്ചയോട് ചേർന്ന ഉയർന്ന നിലവാരമുള്ള ഹോസ്പിറ്റാലിറ്റി അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കുള്ള നിർണായക ചുവടുവെയ്പാണ്-അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററായ AAHL വർഷംതോറും കോടിക്കണക്കിന് യാത്രക്കാർക്ക് വ്യാപകമായ വിമാനത്താവള ശൃംഖല വഴി സേവനം നൽകുന്നു. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, വാണിജ്യ, സാമൂഹിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച സമഗ്ര നഗര പരിസ്ഥിതികളായി വിമാനത്താവളങ്ങളെ പുനർനിർവചിക്കുകയാണ് കമ്പനി. പ്രധാന നഗരങ്ങളിലായി ഏകദേശം 663 ഏക്കറിലായി വ്യാപിച്ചിരിക്കുന്ന എയർപോർട്ട് സിറ്റി വികസനങ്ങളിലൂടെ യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ദീർഘകാല സാമ്പത്തിക-നഗര വളർച്ചക്കും എഎഎച്ച് എൽ നേതൃത്വം നൽകുന്നു.

ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ വൻ സാധ്യതകളെ ഈ പങ്കാളിത്തം വീണ്ടും വ്യക്തമാക്കുന്നതായി ഐഎച്ച്ജി ഹോട്ടൽസ് & റിസോർട്സിന്റെ സൗത്ത് വെസ്റ്റ് ഏഷ്യ മാനേജിംഗ് ഡയറക്ടർ സുദീപ് ജെയിൻ പറഞ്ഞു. പ്രത്യേകിച്ച് പ്രധാന നഗരങ്ങളിലെയും വിമാനത്താവള കേന്ദ്രീകൃത വികസനങ്ങളിലെയും ബിസിനസ്, വിനോദ, ട്രാൻസിറ്റ് യാത്രക്കാരിൽ നിന്നുള്ള ആവശ്യകത വേഗത്തിൽ ഉയരുകയാണ്. ആഡംബര, പ്രീമിയം, എസൻഷ്യൽ ബ്രാൻഡുകളുടെ സമന്വയത്തോടെ രാജ്യത്തെ അതിവേഗ വളർച്ചാ വിപണികളിൽ ഞങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പോർട്ട്ഫോളിയോ സഹായിക്കും. കൂടാതെ കിംപ്ടൺ ഹോട്ടൽസ് & റെസ്റ്റോറന്റ്സിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിലൂടെ ഇത് പ്രധാന നാഴികക്കല്ലുമാണ്-അദ്ദേഹം പറഞ്ഞു.

ഐഎച്ച്ജി ഹോട്ടൽസ് & റിസോർട്സ് നിലവിൽ ഇന്ത്യയിൽ ആറു ബ്രാൻഡുകളിലായി 52 ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്നു. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനിടെ 98 പുതിയ ഹോട്ടലുകൾ കൂടി പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

Adani Airport Holdings partners with IHG Hotels & Resorts to develop five hotels across India. This deal marks the Indian debut of the luxury brand ‘Kimpton’ in Jaipur.

Adani Airport Holdings Limited Adani IHG hotel deal airport hotels Mumbai banner Holiday Inn India expansion IHG Hotels and Resorts India Kimpton Hotels India launch luxury hotels Thiruvananthapuram Pranav Adani IHG Sudeep Jain IHG
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026

റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
  • ഏറ്റവും പുതിയ യൂണികോണായി Sarvam AI

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
  • ഏറ്റവും പുതിയ യൂണികോണായി Sarvam AI
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil