തമിഴ്നാട് നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎൽഎ മുഖ്യമന്ത്രി ജോസഫ് വിജയ് ആണോ? അല്ല. അത് ഒരു കോടീശ്വരി ആണ്. എഐഎഡിഎംകെ എംഎല്‍എ ലീമാര്‍സോ മാര്‍ട്ടിനാണ്. തമിഴ്‌നാട് നിയമസഭയിലെ സമ്പന്നരില്‍ വിജയ് രണ്ടാമന്‍ മാത്രമാണ്.
648 കോടിയുടെ ആസ്തിയാണ് വിജയിക്കുള്ളത്. സ്ഥിരമായ ആസ്തിയായി 426.20 കോടിയും അല്ലാത്തതായി 226.65 കോടിയുടെ സമ്പത്തും വിജയിക്കുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിജയ്ന്റെ വരുമാനം 184 കോടി എന്നാണ് ആദായനികുതി റിട്ടേണുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഭാര്യയും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമായ ലീമാര്‍സോ മാര്‍ട്ടിന്റെ ആസ്തി ഏകദേശം 5,863 കോടി രൂപ വരും. സാന്റിയാഗോ മാർട്ടിന്റെ മകൾ ഡെയ്‌സി മാർട്ടിന്റെ ഭർത്താവായ ആധവ് അർജുനയാണ് മൂന്നാംസ്ഥാനത്ത്. ടി.വി.കെ. ടിക്കറ്റിൽ വില്ലിവാക്കത്തുനിന്നുജയിച്ച ആധവിന് 534 കോടി രൂപയുടെ ആസ്തിയുണ്ട്. തമിഴ്‌നാട്ടിലെ എംഎല്‍എമാരുടെ ശരാശരി ആസ്തി 48.35 കോടിയാണ്. ഏറ്റവും ആസ്തിയുള്ള ലീമാ റോസ് തന്നെയാണ് ഏറ്റവും കൂടുതൽ ബാധ്യതയുള്ള എം.എൽ.എ. 340 കോടി രൂപയാണ് ബാധ്യതയായി കാണിച്ചിരിക്കുന്നത്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കനുസരിച്ച് വരുമാനം ഏറ്റവും കുറവുള്ള രണ്ട് എം.എൽ.എ.മാർ മുഖ്യമന്ത്രിയുടെ ടി.വി.കെ.യിൽനിന്നാണ്.
ഏറ്റവും കുറച്ച് ആസ്തിയുള്ളത് റാണിപ്പേട്ടിലെ ടി.വി.കെ. എം.എൽ.എ. താഹിറയ്ക്ക് ആണ്. 33,000 രൂപമാത്രമാണ് സമ്പാദ്യം. വിജയ്‌യുടെ ആരാധക സംഘടനയിലൂടെ പാർട്ടിയിലെത്തിയ താഹിറ ടി.വി.കെ. പ്രചാരണവിഭാഗം ജോയന്റ് സെക്രട്ടറിയാണ്.
പെരമ്പലൂരിലെ ടി.വി.കെ. എം.എൽ.എ. കെ. ശിവകുമാർ 1,96,000 രൂപയുമായി ദരിദ്ര എം എൽ എ മാരിൽ രണ്ടാമതുണ്ട്.
ടിവികെ എംഎല്‍എമാരുടെ ശരാശരി ആസ്തി 27.09 കോടിയും ഡിഎംകെ എംഎല്‍എമാരുതേ് 14.34 കോടിയുമാണ്. എഐഎഡിഎംകെ എംഎല്‍എമാരുടെ ശരാശരി ആസ്തി 152.89 കോടിയും കോൺഗ്രസ്സ് എം എൽ എ മാരുടേത് 17.81 കോടിയുമാണ്.
പെരമ്പൂര്‍ സീറ്റ് നിലനിര്‍ത്തിയ വിജയ്, തിരുച്ചിറപ്പള്ളി ഈസ്റ്റിലെ നിയമസഭ അംഗത്വം രാജിവെക്കുകയും ചെയ്തിരുന്നു.
Leema Rose Martin is the wealthiest MLA in Tamil Nadu with assets worth ₹5,863 crore, followed by CM Joseph Vijay. Discover the full list of richest and poorest MLAs.
