ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21 ന് ആരംഭിക്കുന്ന മാമ്പഴ ഫെസ്റ്റിനെ വരവേൽക്കാൻ കൊച്ചിയിൽ നിന്ന് ടൺ കണക്കിന് മാമ്പഴങ്ങളുമായി പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. പ്രത്യേക വിമാനങ്ങളിൽ 200 ടണിലധികം മാമ്പഴങ്ങളാണ് ഗൾഫിലേക്ക് എത്തിക്കുന്നത്. നാഷണൽ എയർവേസിന്റെ കാർഗോ വിമാനത്തിലാണ് മാമ്പഴങ്ങൾ ജി.സി.സി രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം 100 ടൺ മാമ്പഴങ്ങളുമായി വിമാനം പറന്നു. മെയ് 20ന് 100 ടൺ മാമ്പഴം കൂടി കാർഗോ സർവീസുകളിലൂടെ പ്രവാസലോകത്തേക്ക് എത്തും. ദിവസേന സർവീസ് നടത്തുന്ന യാത്രാ വിമാനങ്ങളിൽ കേരളത്തിൽ നിന്നുള്ള മാമ്പഴം, പച്ചക്കറികൾ എന്നിവ ലുലു പ്രത്യേകം എത്തിക്കുന്നതിന് പുറമേയാണിത്. ലുലു മാങ്കോ ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള നാടൻ മാമ്പഴങ്ങളുടെ അടക്കം ലഭ്യത ഉറപ്പാക്കുകയാണ് ലുലു ലക്ഷ്യമിടുന്നത്. ഹിമ പസന്ത്, ചക്കരഗുണ്ട്, മല്ലിക, നീലം, മൽഗോവ, പ്രിയൂർ തുടങ്ങി 40 ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് കൊച്ചിയിൽ നിന്ന് ജി.സി.സി രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. ലോകത്തിലെ 100 ലധികം മാമ്പഴങ്ങളുടെ വകഭേദങ്ങളെ പ്രദർശിപ്പിക്കുന്ന മാമ്പഴ ഫെസ്റ്റാണ് ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21 മുതൽ ആരംഭിക്കുക. മാമ്പഴം എത്തിക്കുന്നത് പോലെ തന്നെ മറ്റ് പഴങ്ങളുടെയും പച്ചക്കറിയുടേയും സുഗമമായ ലഭ്യത ലുലു ഉറപ്പാക്കു
To celebrate the upcoming Mango Fest, Lulu Group is chartering special cargo flights to transport over 200 tons of 40+ premium mango varieties from Kochi to the GCC.
