പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്പ് സന്ദർശനത്തിനിടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന് വൻ മുന്നേറ്റം സമ്മാനിച്ചുകൊണ്ട് സ്വീഡനും നോർവേയുമായി നിർണായക കരാറുകൾ ഒപ്പുവെച്ചു. ഐഎസ്ആർഒയുടെ (ISRO) സ്വപ്ന പദ്ധതിയായ ശുക്രയാൻ (Venus Orbiter) ദൗത്യത്തിൽ പങ്കാളികളാകാൻ ഔദ്യോഗിക ധാരണാപത്രത്തിൽ ഒപ്പുവെച്ചുകൊണ്ട് സ്വീഡൻ ഇന്ത്യയുമായി കൈകോർത്തു. ഈ ദൗത്യത്തിന്റെ ഭാഗമായി സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ഫിസിക്സ് വികസിപ്പിക്കുന്ന ‘വിനൂഷ്യൻ ന്യൂട്രൽസ് അനലൈസർ’ (VNA) എന്ന അത്യാധുനിക ഉപകരണം ഇന്ത്യൻ പേടകത്തിലാണ് ബഹിരാകാശത്തേക്ക് കുതിക്കുക.

India Europe Space Cooperation

സോളാർ കണികകൾ ശുക്രന്റെ അന്തരീക്ഷത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഇന്ത്യൻ പേടകം 112 ദിവസത്തെ യാത്രയ്ക്ക് ശേഷം 2028 ജൂലൈയോടെ ശുക്രനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ ബഹിരാകാശ സഹകരണത്തിന് പുതിയ മാനങ്ങൾ നൽകിക്കൊണ്ട് നോർവീജിയൻ സ്പേസ് ഏജൻസിയും ഐഎസ്ആർഒയുമായി പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

India strengthens space ties with Sweden and Norway. Sweden joins ISRO’s Shukrayaan Venus mission, while Norway signs a crucial space exploration pact.

Share.
Leave A Reply

Exit mobile version