നാവിക പൈതൃകവും മറൈൻ ടൂറിസവും കൂട്ടിയിണക്കി ഇന്ത്യയിലും ഏഷ്യയിലും തന്നെ ആദ്യമായി നടപ്പിലാക്കുന്ന ചരിത്രപരമായ അണ്ടർവാട്ടർ മ്യൂസിയം പദ്ധതിക്ക് മഹാരാഷ്ട്രയിൽ തുടക്കമായി. നാവികസേനയിൽ നിന്നും ഡീകമ്മീഷൻ ചെയ്ത ഐഎൻഎസ് ഗുൽദാർ (INS Guldar) എന്ന യുദ്ധക്കപ്പലാണ് ഇതിനായി സിന്ധുദുർഗ് തീരത്ത് വിജയകരമായി കടൽത്തട്ടിൽ സ്ഥാപിച്ചത്.

India's First Underwater Naval Museum

ഏകദേശം 36 മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിൽ നിവാതി പാറക്കെട്ടുകൾക്ക് സമീപം കടൽത്തട്ടിൽ 20 മുതൽ 22 മീറ്റർ വരെ താഴ്ചയിലാണ് ഈ കപ്പൽ ഇപ്പോൾ സുരക്ഷിതമായി സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം നാല് പതിറ്റാണ്ടോളം രാജ്യത്തെ സേവിച്ച ഈ ലാൻഡിങ് കപ്പൽ പരിസ്ഥിതിക്കും സമുദ്രജീവികൾക്കും യാതൊരു ദോഷവും വരാത്ത രീതിയിലാണ് കടൽത്തട്ടിൽ എത്തിച്ചത്. പദ്ധതി പൂർണ്ണ സജ്ജമാകുന്നതോടെ സഞ്ചാരികൾക്ക് സ്കൂബ ഡൈവിംഗിലൂടെയും അന്തർവാഹിനി യാത്രകളിലൂടെയും കടലിനടിയിലെ യുദ്ധക്കപ്പൽ അടുത്തു കാണാൻ സാധിക്കും.

കാലക്രമേണ കൃത്രിമ പവിഴപ്പുറ്റായി മാറുന്ന പ്രദേശം കൊങ്കൺ മേഖലയിലെ സാഹസിക ടൂറിസത്തിനും പ്രാദേശിക വികസനത്തിനും വലിയ ഊർജ്ജമാകും. മഹാരാഷ്ട്ര ടൂറിസം വികസന കോർപ്പറേഷൻ (MTDC) നേതൃത്വം നൽകുന്ന ഈ സ്വപ്ന പദ്ധതി അടുത്ത ഒന്നര വർഷത്തിനുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

India’s first underwater naval museum begins in Maharashtra. Decommissioned warship INS Guldar has been placed on the seabed of Sindhudurg for marine tourism.

Share.
Leave A Reply

Exit mobile version