കേരളത്തിന്റെ ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കാലെടുത്തു വച്ച്  ഐടിസി  ഗ്രൂപ്പ്.   കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദി  സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’  ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു. കേരളത്തിൽ ഐ ടി സി സ്വന്തമാക്കുന്ന ആദ്യ റിസോർട്ടാണിത്.  205 കോടി രൂപ ചെലവഴിച്ചാണ് The Zuri Kumarakom, Kerala Resort & Spa ഏറ്റടുക്കലെന്നു റിപോർട്ടുണ്ട്. ഐ ടി സി യുടെ മാനദണ്ഡങ്ങൾക്കനുസരിച്ചു ടൂറിസ്റ്റുകൾക്കായി സംവിധാനങ്ങൾ ഏർപെടുത്തുന്നതിനും നടപടി തുടങ്ങി.  കൂടുതൽ അന്താരാഷ്ട്ര ടൂറിസ്റ്റുകളെ കേരളത്തിലേക്കെത്തിക്കാൻ ഐ ടി സി യുടെ ഈ നീക്കം സഹായകമാകും.

ITC Hotels The Zuri Kumarakom

വേമ്പനാട് കായൽത്തീരത്ത് 18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റിസോർട്ടിൽ 38 വില്ലകളും കോട്ടേജുകളും ഉൾപ്പെടെ 72 മുറികളുണ്ട്. 5 ഏക്കർ വിസ്തൃതിയിലുള്ള മനുഷ്യനിർമിത ലഗൂൺ ഈ റിസോർട്ടിന്റെ സവിശേഷതയാണ്.

 റിസോർട്ട് മോടിപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കും.
നവംബറോടെ പ്രവർത്തനം പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ഐടിസിയുടെ അത്യാഡംബര റിസോർട്സ് വിഭാഗത്തിൽ ഇനി ദി സൂരിയും ഉണ്ടാകും.  പുതിയ റസ്റ്റോറന്റുകൾ, പ്രീമിയം കോട്ടജുകൾ, അന്താരാഷ്ട്ര സംവിധാനങ്ങളൊരുക്കുന്ന ടൂറിസം വില്ലകൾ, സ്പാ, സ്വിമ്മിങ് പൂൾ എന്നിവയും റിസോർട്ടിൽ ആരംഭിക്കുമെന്ന് സൂചനയുണ്ട്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ഐ ടി സി യുടെ ലക്ഷ്യം.

ITC Hotels marks its luxury resort debut in Kerala by acquiring the 5-star property ‘The Zuri Kumarakom, Kerala Resort & Spa’ for an estimated ₹205 crore.

Share.

Comments are closed.

Exit mobile version