ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദന മേഖലയ്ക്ക് വൻ കുതിപ്പേകിക്കൊണ്ട് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘നൈബ്’ (Nibe Limited) കമ്പനി വികസിപ്പിച്ച ‘സൂര്യാസ്ത്ര’ റോക്കറ്റുകളുടെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപ്പൂർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ സൈന്യത്തിന്റെ സംഭരണ ഓർഡറിന്റെ ഭാഗമായി നടത്തിയ ഈ പരീക്ഷണത്തിൽ 150 കിലോമീറ്റർ, 300 കിലോമീറ്റർ പരിധികളുള്ള റോക്കറ്റുകളാണ് വിജയകരമായി പരീക്ഷിച്ചത്.

Nibe Limited Suryastra Rocket Test

പരീക്ഷണത്തിനിടയിൽ ഈ റോക്കറ്റുകൾ യഥാക്രമം 1.5 മീറ്റർ, 2 മീറ്റർ എന്നീ കൃത്യതയാർന്ന സർക്കുലർ എറർ പ്രോബബിൾ (CEP) ലക്ഷ്യപ്രാപ്തി കൈവരിച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. പ്രതിരോധ രംഗത്തെ ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും ആഭ്യന്തര നിർമ്മാണം ശക്തിപ്പെടുത്താനുമുള്ള രാജ്യത്തിന്റെ സ്വയംപര്യാപ്തതാ പദ്ധതികൾക്ക് വലിയൊരു നാഴികക്കല്ലാകുന്നതാണ് ഇന്ത്യൻ സ്വകാര്യ മേഖലയുടെ ഈ ചരിത്ര നേട്ടം. വിജയകരമായ ഈ പരീക്ഷണ വാർത്ത പുറത്തുവന്നതോടെ ഓഹരി വിപണിയിൽ നൈബ് കമ്പനിയുടെ ഓഹരി വിലയിലും വൻ വർദ്ധന രേഖപ്പെടുത്തി.

Pune-based private firm Nibe Limited successfully test-fires the ‘Suryastra’ rocket at Odisha’s Chandipur ITR, hitting targets with extreme precision.

Share.

Comments are closed.

Exit mobile version