രാജ്യത്തെ മുന്‍നിര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ SBI യുടെ പ്രവര്‍ത്തനം അടുത്തയാഴ്ച തുടര്‍ച്ചയായി അഞ്ചുദിവസം മുടങ്ങും. എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷന്‍ (ബെഫി) ആഹ്വാനപ്രകാരം നടക്കുന്ന ദേശീയ പണിമുടക്കും വരാനിരിക്കുന്ന വാരാന്ത്യ അവധികളും ഒത്തുചേരുന്നതാണ് ഇതിന് കാരണം. 25, 26 തീയതികളിലാണ് പണിമുടക്ക്. മെയ് 24 ഞായറാണ്. തിങ്കളും ചൊവ്വയും പണിമുടക്ക്. ബുധനാഴ്ച (മെയ് 27) ബക്രീദ് മൂലം അവധിയുമാണ്. പണിമുടക്ക് ദിവസങ്ങൾ നിശ്ചയിച്ചത് തന്നെ ജീവനക്കാർക്ക് കൂട്ടത്തോടെ അവധിക്കാലം ചെലവഴിക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്തെന്നു വ്യക്തം.

മേയ് 23 മുതൽ മേയ് 28 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് ശാഖകളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചേക്കാം.
തുടർച്ചയായ ദിവസങ്ങളിലെ ബാങ്ക് അവധിയുടെ ക്രമം ഇങ്ങനെയാണ്:
മേയ് 23 (നാലാം ശനിയാഴ്ച): ബാങ്ക് അവധി.
മേയ് 24 (ഞായറാഴ്ച): പൊതു അവധി.
മേയ് 25, 26 (തിങ്കൾ, ചൊവ്വാ): ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ (AISBISF) പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക്.
മേയ് 27, 28 (ബുധൻ, വ്യാഴം): ബക്രീദ് (ഈദുൽ അദ്ഹ) പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിൽ ആർ.ബി.ഐ പ്രഖ്യാപിച്ചിട്ടുള്ള അവധി ദിവസങ്ങൾ.
ഡിജിറ്റൽ സേവനങ്ങൾ ലഭ്യമായിരിക്കും. ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കുമെങ്കിലും എ.ടി.എം (ATM) സേവനങ്ങൾ, ഇന്റർനെറ്റ് ബാങ്കിങ്, യോനോ (YONO) ആപ്പ്, യു.പി.ഐ (UPI) വഴിയുള്ള ഓൺലൈൻ പണമിടപാടുകൾ എന്നിവ സാധാരണ നിലയിൽ തടസ്സമില്ലാതെ ലഭ്യമായിരിക്കും.
ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മെയ് 23-ന് ഇത് സംബന്ധിച്ച് അനുരഞ്ജന ചർച്ചകൾ നടക്കുന്നുണ്ട്. എങ്കിലും മുൻകരുതലെന്ന നിലയിൽ ശാഖകൾ വഴി നേരിട്ട് നടത്തേണ്ട ഇടപാടുകൾ ഉപഭോക്താക്കൾ നേരത്തെ തന്നെ പൂർത്തിയാക്കുന്നതാണ് നല്ലത്.
സ്ഥിരം ജോലികള്‍ക്ക് പുറംകരാര്‍ നല്കുന്നത് അവസാനിപ്പിക്കുക, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലും ക്ലറിക്കല്‍ വിഭാഗത്തിലും സ്ഥിരനിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്. ജീവനക്കാരെ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്ക്കാന്‍ നിര്‍ബന്ധിക്കുന്നതും ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നിലവില്‍ 2.30 ലക്ഷം ജീവനക്കാരാണ് ബാങ്കിനുള്ളത്. ഇതില്‍ 1.25 ലക്ഷം പേരും കരാര്‍ തൊഴിലാളികളാണ്. എസ്.ബി.ഐയില്‍ കരാര്‍ തൊഴിലാളികള്‍ കൂടുന്നതില്‍ ജീവനക്കാര്‍ ആശങ്കാകുലരാണ്.
State Bank of India (SBI) branches to remain closed for 5 consecutive days due to a nationwide employee strike, weekend holidays, and Bakrid.
