തന്റെ കോഴ്സ് ബിസിനസ്സ് പൂർണ്ണമായും നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച് പ്രമുഖ സംരംഭകനും കണ്ടന്റ് ക്രിയേറ്ററുമായ അങ്കുർ വരൈക്കു അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 5 ലക്ഷത്തിലധികം വിദ്യാർത്ഥികളിലേക്ക് എത്തുകയും, 100 കോടിയിലധികം രൂപയുടെ വരുമാനവും 25 കോടി രൂപയുടെ ലാഭവും നേടുകയും ചെയ്ത ലാഭകരമായ സംരംഭമാണ് അദ്ദേഹം അപ്രതീക്ഷിതമായി അവസാനിപ്പിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ കരിയർ-ബിസിനസ് വഴിയും വാർത്തകളിൽ ഇടംനേടി.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 17 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിസാണ് അങ്കുറിനുള്ളത്. ജീവിത നൈപുണ്യത്തിനായുള്ള ഓൺലൈൻ സ്‌കൂളായ വെബ്‌വേദയുടെ സ്ഥാപകനായ അദ്ദേഹം ഡു എപ്പിക് ഷിറ്റ്, മേക്ക് എപ്പിക് മണി എന്നിവയുൾപ്പെടെ നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവുമാണ്. ഡൽഹിയിലെ സാധാരണ കുടുംബത്തിൽ നിന്ന് യുഎസിൽ അസ്‌ട്രോഫിസിക്‌സ് പിഎച്ച്ഡിക്ക് ചേർന്നിട്ടും സംതൃപ്തി തോന്നാത്തതിനാൽ അത് പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ചരിത്രമാണ് അങ്കുറിന്റേത്.
പിന്നീട് ഐഎസ്ബിയിൽ നിന്ന് എംബിഎ നേടിയ അദ്ദേഹം ഗാഡി.കോം, ഗ്രൂപ്പൺ ഇന്ത്യ, നിയർബൈ.കോം (nearbuy.com) തുടങ്ങിയ വിജയകരമായ സ്റ്റാർട്ടപ്പുകളുടെ തലപ്പത്തിരുന്നുകൊണ്ടാണ് ബിസിനസ് ലോകത്ത് ശ്രദ്ധേയനായത്. ഫോർച്യൂൺ ’40 അണ്ടർ 40′ പട്ടികയിലും ഫോബ്‌സിന്റെ മികച്ച ഡിജിറ്റൽ ക്രിയേറ്റർമാരിലും ഇടംപിടിച്ച അദ്ദേഹം തന്റെ കരിയറിലെ വലിയ മാറ്റങ്ങളിലൂടെയും സുതാര്യമായ ശൈലിയിലൂടെയുമാണ് ഇന്ന് ദശലക്ഷക്കണക്കിന് യുവാക്കളുടെ പ്രിയപ്പെട്ട ഡിജിറ്റൽ മെന്ററായി മാറിയത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏതാണ് 15 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
Explore the inspiring journey of Ankur Warikoo, from quitting his PhD to building a $15 million empire and why he shut down his ₹100 crore online course business.
