കേരളത്തെ തുറമുഖ നഗരമാക്കുമെന്നു തന്റെ മണ്ഡലമായ പറവൂരിൽ നൽകിയ സ്വീകരണത്തിലാണ് സതീശൻ പ്രഖ്യാപിച്ചത്. ഇതിനുള്ള തുടക്കം ഉടനുണ്ടാകുമെന്നും സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു. കേരളത്തെ ലോകത്തിനു മുന്നിൽ ഷോക്കേസ് ചെയ്യാനുള്ള പദ്ധതികൾ തന്റെ കൈയിലുണ്ട്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഏവിയേഷൻ പ്രൊജെക്ടുകളുള്ള സംസ്ഥാനമാക്കി മാറ്റും. കുട്ടികൾ വിദേശത്തേക്കു പഠനത്തിനായി പോകുന്ന സാഹചര്യം ഒഴിവാക്കി കേരളത്തിൽ ബദൽ സംവിധാനമൊരുക്കും. അവരുടെ മാതാപിതാക്കൾക്കും ഇവിടെ പഠിക്കാൻ സംവിധാനമൊരുക്കും.

വി ഡി മുഖ്യമന്ത്രിയായപ്പോൾ ആയപ്പോള്‍ ആധുനിക സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീ ക്വൻ യു വിനെയാണ് താൻ ഓർത്തതെന്ന് നടൻ മോഹൻലാല്‍ പറഞ്ഞു. അന്തരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും അവിടത്തെ ജനങ്ങൾ ഇന്നും അദ്ദേഹത്തെ ഓർക്കുന്നു. ലീയെ പോലെ കേരളത്തിലും മാറ്റം കൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കഴിയട്ടെയെന്നും മോഹൻലാല്‍ ആശംസിച്ചു.
കേരളത്തിന്‍റെ ചില മാറേണ്ട അവസ്ഥകളെപ്പറ്റിയും മോഹൻലാല്‍ പറഞ്ഞു. റോഡുകള്‍ ആളുകളെ കൊല്ലുന്ന അവസ്ഥയില്‍ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറുന്ന സ്ഥിതി തുടരരുത്. നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ് എന്ന മാസ് ഡയലോഗ് പറഞ്ഞ മോഹൻലാല്‍, കേരളത്തിലേക്കിപ്പോൾ മയക്കുമരുന്ന് ഒഴുകുകയാണെന്നും തുറന്നടിച്ചു. ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മോഹൻലാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Chief Minister V.D. Satheesan promises to transform Kerala using a Singapore-style port state model, while actor Mohanlal draws parallels to visionary leader Lee Kuan Yew
