പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ എയർ ഇന്ത്യയും ഇൻഡിഗോയും ജൂൺ 1 മുതൽ മൂന്ന് മാസത്തേക്ക് ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. പുതിയ തീരുമാനപ്രകാരം എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 15 ശതമാനം വരെയും, ഇൻഡിഗോ 5 മുതൽ 7 ശതമാനം വരെയും കുറവ് വരുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Air India IndiGo domestic flights reduction

ഇന്ധനവില വർദ്ധനവിന് പുറമെ, സ്കൂൾ അവധിക്കാലത്തിന് ശേഷം യാത്രാക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന സ്വാഭാവിക കുറവും സർവീസുകൾ ചുരുക്കാൻ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചു. നിലവിൽ ഇന്ത്യൻ ആഭ്യന്തര വിമാന സർവീസുകളുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ രണ്ട് മുൻനിര കമ്പനികളുടെയും സർവീസുകൾ കുറയുന്നത് വരും മാസങ്ങളിൽ യാത്രക്കാരെ ബാധിച്ചേക്കാം.

“Air India and IndiGo are set to reduce domestic flight operations by up to 15% and 7% respectively from June 1 for three months due to surging jet fuel prices.”

Share.
Leave A Reply

Exit mobile version