അമേരിക്കയിലെ നിയമപ്രശ്നങ്ങളെല്ലാം അവസാനിച്ചതായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത വളർച്ച ലക്ഷ്യമിട്ട് ഊർജ്ജ, ഗതാഗത, ഡിജിറ്റൽ മേഖലകളിൽ നിക്ഷേപം ശക്തമാക്കുമെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഓഹരി ഉടമകൾക്ക് നൽകിയ വാർഷിക കത്തിൽ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അദാനി ഗ്രൂപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 1.5 ലക്ഷം കോടി രൂപ നിക്ഷേപിച്ചതായും, വൻ വിവാദങ്ങൾക്കിടയിലും അദാനി എന്റർപ്രൈസസ് നടത്തിയ 24,930 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യൂ നിക്ഷേപകർക്ക് കമ്പനിയിലുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Adani Group AI infrastructure investment

വരാനിരിക്കുന്ന കാലത്ത് എ.ഐ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന് വൻതോതിൽ വൈദ്യുതിയും ഡാറ്റാ സെന്ററുകളും ആവശ്യമായി വരുമെന്നും, അതുകൊണ്ടുതന്നെ ‘അടിസ്ഥാന സൗകര്യ വികസനവും എ.ഐയും’ ഒത്തുചേരുന്ന തന്ത്രപരമായ വളർച്ചയ്ക്കാണ് ഗ്രൂപ്പ് പ്രാധാന്യം നൽകുന്നതെന്നും അദാനി കൂട്ടിച്ചേർത്തു. ഗൂഗിളുമായി ചേർന്ന് വിശാഖപട്ടണത്ത് വൻകിട ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതടക്കമുള്ള ഡിജിറ്റൽ പദ്ധതികളുമായി മുന്നോട്ട് പോകുന്ന ഗ്രൂപ്പ്, കഴിഞ്ഞ വർഷം 46,377 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്.

Gautam Adani confirms the resolution of US legal issues and announces a massive strategic pivot combining green energy, data centers, and AI-driven growth.

Share.

Comments are closed.

Exit mobile version