കേരളത്തിലെ റോഡ്, പാലം നിർമാണ പദ്ധതികൾ വേഗത്തിലാക്കാനും പൊതു അടിസ്ഥാന സൗകര്യങ്ങൾ മനോഹരമാക്കാനുമുള്ള വിപുലമായ പദ്ധതികളുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോകുന്നതായി മന്ത്രി പി.കെ ബഷീർ അറിയിച്ചു. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ വ്യക്തമായ കർമ്മപദ്ധതി രൂപീകരിക്കുമെന്നും ഇതിനായി ഉയർന്ന ഉദ്യോഗസ്ഥരുമായി ചേർന്നുള്ള അവലോകന യോഗം പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.

Kerala PWD road bridge construction

ഇതിനൊപ്പം സംസ്ഥാനത്തെ പാലങ്ങളും ജംഗ്ഷനുകളും മനോഹരമാക്കുന്നതിനുള്ള നവീകരണ പരിപാടിക്ക് തുടക്കമിടുമെന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപദ്ധതിയിൽ ഈ പ്രൊപ്പോസലുകൾ ഉൾപ്പെടുത്തുമെന്നും സംസ്ഥാനത്തെ പൊതുറോഡുകളെല്ലാം ബി.എം ആൻഡ് ബി.സി (BM & BC) നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

The Kerala Public Works Department (PWD) is launching a strategic action plan to fast-track long-pending road and bridge construction projects and upgrade junctions statewide

Share.
Leave A Reply

Exit mobile version