ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 3.25 ലക്ഷം കോടി രൂപ ചെലവിൽ 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഔദ്യോഗിക നടപടികൾക്ക് ഇന്ത്യ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയം ഫ്രഞ്ച് സർക്കാരിന് താല്പര്യപത്രം (LoR) കൈമാറിയതായും വരും വർഷത്തിനുള്ളിൽ കരാർ അന്തിമമാകുമെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ആകെയുള്ള വിമാനങ്ങളിൽ 90 മുതൽ 94 എണ്ണം വരെ ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനും ഇന്ത്യൻ കമ്പനിയും സംയുക്തമായി ഇന്ത്യയിൽ വെച്ചായിരിക്കും നിർമ്മിക്കുക. ജൂൺ പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിക്കാനിരിക്കെ പുറത്തുവന്ന ഈ വൻ പ്രതിരോധ ഇടപാട്, ഫ്രാൻസിന് പുറത്ത് ആദ്യമായി റഫാൽ വിമാനങ്ങൾ നിർമ്മിക്കുന്ന ചരിത്രപരമായ നാഴികക്കല്ലായി മാറും.
India officially initiates a ₹3.25 lakh crore deal to procure 114 Rafale fighter jets from France, with plans to manufacture up to 94 jets locally under ‘Make in India’.
