ടാറ്റാ ഡിജിറ്റലിൽ വലിയ രീതിയിലുള്ള പുനഃസംഘടനകൾ തുടരുന്നതിനിടെ, ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുടെ മകൾ മായ ടാറ്റ കമ്പനി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ട്രെന്റ് (Trent), ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ കമ്പനികളിലെ പുതിയ ചുമതലകളാണ് 37-കാരിയായ മായ ഇപ്പോൾ പരിഗണിക്കുന്നത്.

Maya Tata Exit Tata Digital

ടാറ്റാ ഡിജിറ്റലിലെ വൻ സാമ്പത്തിക നഷ്ടങ്ങളിൽ നോയൽ ടാറ്റ ആശങ്ക പ്രകടിപ്പിക്കുകയും കമ്പനിയുടെ ജീവനക്കാരുടെ എണ്ണം പകുതിയിലധികമായി കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. നിലവിൽ ടാറ്റാ കാപ്പിറ്റൽ, ടാറ്റാ ഡിജിറ്റൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള മായ ടാറ്റ, പിതാവ് നോയൽ ടാറ്റ ചെയർമാനായുള്ള റീട്ടെയിൽ ശൃംഖലയായ ട്രെന്റിലേക്ക് മാറാനാണ് കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നത്.

Following massive restructuring at Tata Digital, Noel Tata’s daughter Maya Tata is reportedly planning to exit the firm and take up key roles at Trent or Tata Consumer Products.

Share.

Comments are closed.

Exit mobile version