പ്രമുഖ ഡാറ്റാ സെന്റർ കമ്പനിയായ ഓസ്‌ട്രേലിയയുടെ ‘എയർട്രങ്ക്’ (AirTrunk) ഇന്ത്യയിൽ 21.05 ബില്യൺ ഡോളറിന്റെ (ഏകദേശം 1.75 ലക്ഷം കോടി രൂപ) വൻ നിക്ഷേപം നടത്താൻ തയാറെടുക്കുന്നു. മഹാരാഷ്ട്രയിലെ റായ്ഗഡ് പെൻ ഗ്രോത്ത് സെന്ററിൽ 3 ജിഗാവാട്ട് (3 GW) ശേഷിയുള്ള ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനായുള്ള ഭൂമി അനുവദിക്കൽ കരാറിൽ കമ്പനി ഒപ്പുവെച്ചതായി മുഖ്യമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

AirTrunk India data centre investment

അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ (Blackstone) പിന്തുണയോടെ പ്രവർത്തിക്കുന്ന എയർട്രങ്കിന് ഹോങ്കോംഗ്, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലും നിലവിൽ ഡാറ്റാ സെന്ററുകളുണ്ട്. വിദേശ കമ്പനികൾക്ക് ഇന്ത്യ നികുതി ഇളവുകൾ നൽകുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നിക്ഷേപ നീക്കം.

Australian data centre company AirTrunk, backed by Blackstone, is set to invest $21 billion to establish a massive 3GW data centre facility in Maharashtra, India.

Share.

Comments are closed.

Exit mobile version