മുംബൈ മെട്രോപൊളിറ്റൻ റീജിയണിന്റെ (MMR) ഭാഗമായ താനെയിലെ പല്ലവയിൽ ആമസോൺ ഡാറ്റാ സർവീസസ് ഇന്ത്യ 10.6 ഏക്കർ ഭൂമി വാങ്ങിയതായി റിപ്പോർട്ട്. തങ്ങളുടെ ഡാറ്റാ സെന്റർ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ലോധ ഡെവലപ്പേഴ്സിൽ നിന്നാണ് 125.13 കോടി രൂപയ്ക്ക് ആമസോൺ ഈ സ്ഥലം സ്വന്തമാക്കിയത്.

മെയ് 26-ന് രജിസ്റ്റർ ചെയ്ത ഈ വൻ ഭൂമിയിടപാടിനായി 7.5 കോടി രൂപയാണ് കമ്പനി സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം ഒടുക്കിയത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് ഇന്ത്യ വലിയ വളർച്ച കൈവരിക്കുന്ന സാഹചര്യത്തിൽ, ഡാറ്റാ സെന്റർ നിർമ്മാണത്തിനായി 2024 നവംബറിലും ഇതേ പ്രദേശത്ത് ആമസോൺ 450 കോടി രൂപയുടെ ഭൂമി വാങ്ങിയിരുന്നു.
Amazon Data Services India has acquired a 10.6-acre land parcel in Thane’s Palava, Mumbai from Lodha Developers for ₹125.13 crore to expand its data center network.
