യുഎസ് ടെലികോം കമ്പനിയായ ടി-മൊബൈൽ (T-Mobile) തങ്ങളുടെ പുതിയ ഗ്ലോബൽ ടെക്നോളജി സെന്റർ ഹൈദരാബാദിൽ തുറന്നു. തെലങ്കാന ഐടി മന്ത്രി ദുദ്ദില്ല ശ്രീധർ ബാബുവാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഡെവ്ഓപ്സ് (DevOps), ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ മികച്ച സാങ്കേതിക മുന്നേറ്റം ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുക. പദ്ധതിയുടെ ഭാഗമായി 2027ഓടെ ഹൈദരാബാദിലെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം ആയിരമായി ഉയർത്താൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
US telecom giant T-Mobile launches its first Global Technology Centre in Hyderabad. The company aims to hire around 1,000 professionals by 2027
