യുഎഇ-ഒമാൻ റെയിൽവേ പദ്ധതിയുടെ ട്രാക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഈ അതിർത്തി കടന്നുള്ള ഗതാഗത ശൃംഖലയുടെ നിർമാണത്തിൽ വലിയൊരു നാഴികക്കല്ലാണിത്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ‘ഹഫീത് റെയിൽ’ ആണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

238 കിലോമീറ്റർ നീളമുള്ള ഈ റെയിൽവേ ലൈൻ പൂർത്തിയാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങളും ചരക്ക്-യാത്ര ഗതാഗതവും കൂടുതൽ ശക്തിപ്പെടും.
The UAE-Oman cross-border rail network enters its track-laying phase. Developed by Hafeet Rail, the 238-km line will boost trade and connectivity.
