ലോകത്തിലെ ഏറ്റവും വലിയ സംയുക്ത കുടുംബമെന്ന റെക്കോർഡുമായി മിസോറാമിലെ ബക്താംഗ് ഗ്രാമത്തിലെ സിയോണ ചാനയുടെ കുടുംബം ആഗോള ശ്രദ്ധ നേടുന്നു. 2021ൽ അന്തരിച്ച സിയോണ ചാനയ്ക്ക് 39 ഭാര്യമാരും 94 മക്കളും 14 മരുമക്കളും മുപ്പതിലധികം പേരക്കുട്ടികളും ഉണ്ടായിരുന്നു. നൂറിലധികം മുറികളുള്ള, ‘ഛുവാൻ തർ റൺ’ എന്നറിയപ്പെടുന്ന നാലുനില കെട്ടിടത്തിലാണ് ഇരുന്നൂറോളം വരുന്ന ഈ കുടുംബാംഗങ്ങൾ ഒന്നിച്ച് താമസിക്കുന്നത്.

ഒരു ചെറിയ ഗ്രാമം പോലെ പ്രവർത്തിക്കുന്ന ഈ വീട്ടിലെ ദൈനംദിന കാര്യങ്ങളും വീട്ടുജോലികളും നിയന്ത്രിക്കുന്നത് ചാനയുടെ മൂത്ത ഭാര്യയുടെ മേൽനോട്ടത്തിലാണ്. പ്രതിദിനം 90 കിലോഗ്രാം വരെ അരിയും വലിയ അളവിൽ പച്ചക്കറികളും ഇറച്ചിയും ആവശ്യമായി വരുന്ന ഈ വീട്ടിലെ പാചകം വലിയ അടുപ്പുകളുള്ള പൊതു അടുക്കളയിലാണ് നടക്കുന്നത്. ലാൽപ കോഹ്‌റാൻ തർ എന്ന ക്രൈസ്തവ സഭയുടെ നേതാവ് കൂടിയായിരുന്ന ചാനയുടെ ഈ വലിയ കുടുംബത്തെ കാണാൻ ഇന്നും നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളും സഞ്ചാരികളും ഇവിടെയെത്തുന്നു.
Discover the lifestyle of late Ziona Chana’s family from Mizoram, India—the world’s largest joint family with 39 wives, 94 children, living together in a 100-room house.
