രാജ്യത്തെ ഏറ്റവും വലിയ എംപ്റ്റി കണ്ടെയ്നർ യാർഡ് നിർമ്മിക്കുന്നതിനായി ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ആർഎസ്എ ഗ്ലോബൽ (RSA Global) മഹാരാഷ്ട്ര സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റി (JNPA) പരിധിയിലുള്ള ഉറാനിൽ 2,580 കോടി രൂപയുടെ വൻ നിക്ഷേപത്തോടെയാണ് ഈ അത്യാധുനിക പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
ആർഎസ്എ ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ 62 ഏക്കറിലധികം വിസ്തൃതിയിൽ പൂർണ്ണമായും ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് ഈ യാർഡ് നിർമ്മിക്കുന്നത്. തുറമുഖ മേഖലയിലെ റോഡ് ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും അത്യാധുനിക ഓട്ടോമേഷൻ സംവിധാനങ്ങൾ വഴി കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള സമയവും ചെലവും ഗണ്യമായി കുറയ്ക്കാനും ഈ മെഗാ പ്രോജക്ടിലൂടെ സാധിക്കും.
Dubai-based RSA Global to invest ₹2,580 crore in Uran near JNPA, Maharashtra, to develop India’s largest automated empty container yard spanning 62 acres.
