Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » SpaceX ഐപിഒ, അറിയേണ്ടതെല്ലാം
News Update

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

1.77 ട്രില്യൺ ഡോളർ മൂല്യം പ്രതീക്ഷിക്കുന്ന ഈ ഐപിഒ വഴി 75 ബില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള ശ്രദ്ധയാകർഷിച്ച ഈ ഓഹരികൾ റിസർവ് ബാങ്കിൻ്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) വഴി ഇന്ത്യൻ നിക്ഷേപകർക്കും യുഎസ് ബ്രോക്കർമാർ മുഖേന സ്വന്തമാക്കാവുന്നതാണ്. അതേസമയം, നാസ്ഡാക് ലിസ്റ്റിംഗിന് മുന്നോടിയായി കമ്പനിയുടെ പ്രധാന ഓഹരി പങ്കാളിത്ത വിവരങ്ങളും സ്പേസ് എക്സ് പുറത്തുവിട്ടിട്ടുണ്ട്. ഈ ഐപിഒ വഴി ഇലോൺ മസ്കിന്റെ വ്യക്തിഗത ആസ്തി 275 ബില്യൺ ഡോളർ വർധിച്ച് 970 ബില്യൺ ഡോളറിലെത്തുമെന്നാണ് ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നത്.
News DeskBy News Desk12 June 2026Updated:12 June 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയുമായി ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് (SpaceX) യുഎസ് ഓഹരി വിപണിയായ നാസ്ഡാകിൽ (NASDAQ) അരങ്ങേറ്റം കുറിക്കുകയാണ്. 1.77 ട്രില്യൺ ഡോളർ മൂല്യം പ്രതീക്ഷിക്കുന്ന ഈ ഐപിഒ വഴി 75 ബില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള ശ്രദ്ധയാകർഷിച്ച ഈ ഓഹരികൾ റിസർവ് ബാങ്കിൻ്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) വഴി ഇന്ത്യൻ നിക്ഷേപകർക്കും യുഎസ് ബ്രോക്കർമാർ മുഖേന സ്വന്തമാക്കാവുന്നതാണ്.

SpaceX IPO Indian investors

ഈ പദ്ധതിയിലൂടെ ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വർഷം പരമാവധി 2,50,000 ഡോളർ (ഏകദേശം 2.4 കോടി രൂപ) വരെ മാത്രമേ വിദേശത്തേക്ക് നിക്ഷേപത്തിനായി അയക്കാൻ സാധിക്കൂ. പാൻ കാർഡ്, പാസ്‌പോർട്ട്, ഇന്ത്യൻ ബാങ്ക് അക്കൗണ്ട് എന്നിവയുള്ള ഇന്ത്യയിലെ സ്ഥിരതാമസക്കാരായ നിക്ഷേപകർക്ക് അന്താരാഷ്ട്ര ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ വഴി ഓഹരികൾ ട്രേഡിംഗ് ആരംഭിച്ചയുടൻ വാങ്ങാൻ സാധിക്കും.

എന്നാൽ, സ്പേസ് എക്സിൻ്റെ ഉയർന്ന മൂല്യനിർണ്ണയം വലിയ വിപണി സാധ്യതകൾക്കൊപ്പം തന്നെ വലിയ റിസ്കും സമ്മാനിക്കുമെന്നതിനാൽ ഇന്ത്യൻ നിക്ഷേപകർ അതീവ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കമ്പനിയുടെ പ്രധാന മൂന്ന് വിഭാഗങ്ങളിൽ സ്റ്റാർലിങ്ക് മാത്രമാണ് നിലവിൽ ലാഭത്തിലുള്ളതെന്നും, സ്പേസ് ലോഞ്ചും എഐ വിഭാഗവും ഇപ്പോഴും നഷ്ടത്തിലാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആവേശം കൊണ്ട് മാത്രം പണം മുടക്കാതെ, കമ്പനിയുടെ പ്രവർത്തനങ്ങളെയും റിസ്കുകളെയും കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ നിക്ഷേപം നടത്താവൂ എന്നും, ഭാവിയിൽ മികച്ച ഡിസ്കൗണ്ടിൽ ഓഹരികൾ ലഭ്യമാകുമ്പോൾ വാങ്ങുന്നതായിരിക്കും കൂടുതൽ സുരക്ഷിതമെന്നും വിപണി നിരീക്ഷകർ വ്യക്തമാക്കുന്നു.

അതേസമയം, നാസ്ഡാക് ലിസ്റ്റിംഗിന് മുന്നോടിയായി കമ്പനിയുടെ പ്രധാന ഓഹരി പങ്കാളിത്ത വിവരങ്ങളും സ്പേസ് എക്സ് പുറത്തുവിട്ടിട്ടുണ്ട്. ഈ ഐപിഒ വഴി ഇലോൺ മസ്കിന്റെ വ്യക്തിഗത ആസ്തി 275 ബില്യൺ ഡോളർ വർധിച്ച് 970 ബില്യൺ ഡോളറിലെത്തുമെന്നാണ് ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നത്. ഇതോടെ ലോകത്തിലെ ആദ്യത്തെ ട്രില്യണെയർ എന്ന പദവിക്ക് തൊട്ടരികിലാണ് മസ്ക്.

കമ്പനിയിൽ 6.42 ബില്യൺ ഓഹരികളുള്ള മസ്കിന് 85.1 ശതമാനം വോട്ടിംഗ് അധികാരമുണ്ട്. മസ്കിന് പുറമെ, സ്പേസ് എക്സ് ഡയറക്ടറും വാലർ ഇക്വിറ്റി പാർട്ണേഴ്സ് സ്ഥാപകനുമായ അന്റോണിയോ ഗ്രേഷ്യസ് (67.96 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ), ബോർഡ് അംഗമായ ലൂക്ക് നോസെക് (4.45 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ) എന്നിവരാണ് കമ്പനിയിലെ മറ്റ് പ്രധാന ഓഹരി ഉടമകൾ.

SpaceX is heading for a historic NASDAQ IPO with a $1.77 trillion valuation. Learn how Indian investors can buy SpaceX shares via the RBI LRS scheme and how Elon Musk is close to becoming the first trillionaire

Antonio Gracias SpaceX banner Elon Musk net worth How to buy SpaceX shares from India International stock investing India Luke Nosek SpaceX RBI LRS scheme investment SpaceX IPO SpaceX Nasdaq debut SpaceX valuation Starlink profitability
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

12 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil