പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സംഘത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഭവങ്ങളും ഇന്ത്യൻ സൂപ്പർഫുഡുകളും ഉൾപ്പെടുത്തി പ്രത്യേക ‘മോദി ഡയറ്റ് ആൻഡ് ലൈഫ്സ്റ്റൈൽ പ്ലാൻ’ തയ്യാറാക്കിയിരിക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് ലൂക്ക് കുട്ടീഞ്ഞോ. ‘ശക്തി ഭോജൻ – എ ഹോൾസം മോദി ശക്തി താലി എക്സ്പീരിയൻസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മെനു പൂർണ്ണമായും സാത്വിക രീതിയിലുള്ളതാണ്.

ഭക്ഷണത്തിന് മുന്നോടിയായുള്ള പാനീയങ്ങളായി ആം പന്ന, പുതിന ജൽജീര എന്നിവയും സ്റ്റാർട്ടറായി കൊഴുപ്പ് കുറഞ്ഞ കൊറിയാണ്ടർ-പനീർ ഖാണ്ട്വിയുമാണ് ഇതിലുള്ളത്. പച്ചപ്പപ്പായ-കാരറ്റ് സലാഡ്, നിലക്കടല ചട്ണി, എണ്ണയില്ലാത്ത പച്ചമഞ്ഞൾ-ഇഞ്ചി അച്ചാർ എന്നിവയ്‌ക്കൊപ്പം ബെയ്ംഗൻ കാ ഭർത്ത, ഗവാർ നു ശാക്, വെണ്ണ ചേർത്ത ബജ്‌റ റോട്ട്ല, ജോവർ മൂംഗ് ദാൽ കിച്ചടി, സത്തു കഡി എന്നിവയാണ് പ്രധാന വിഭവങ്ങൾ.
ഊണിന് ശേഷം ഗുജറാത്തി മധുരപലഹാരമായ ഫാദാനി ലാപ്സിയും ദഹനത്തിനായി ജീരക മോരും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൗത്ത് ഫ്രഷ്‌നറായി മുഖ്വാസും ഹോംമെയ്ഡ് ഗുൽകന്ത് പാനും അടങ്ങുന്നതാണ് ഈ ആരോഗ്യകരമായ മെനു. പ്രധാനമന്ത്രിക്കൊപ്പം രാജ്യത്തെ ജനങ്ങൾക്കും പിന്തുടരാവുന്ന മികച്ച ലൈഫ്സ്റ്റൈൽ ടിപ്പുകളും ഈ പ്ലാനിന്റെ ഭാഗമായി ലൂക്ക് കുട്ടീഞ്ഞോ പങ്കുവെക്കുന്നു.
Celebrity nutritionist Luke Coutinho designs ‘Shakti Bhojan’, a special Satvik diet and lifestyle plan featuring Indian superfoods for PM Narendra Modi.
