സ്പേസ് എക്‌സ് ഓഹരി വിപണിയിൽ 2.1 ട്രില്യൺ ഡോളർ മൂല്യം കൈവരിച്ചതോടെ, 2017-ൽ ഈ കമ്പനിയിൽ നിക്ഷേപം നടത്തിയ ഡൽഹിയിലെ ഒരു പ്രമുഖ ബിസിനസ്സ് കുടുംബത്തിന് 100 മടങ്ങ് ലാഭം ലഭിച്ചതായി ‘ഫോർച്യൂൺ ഇന്ത്യ’യുടെ എക്സ്ക്ലൂസീവ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യക്തിപരമായ സുരക്ഷയും സ്വകാര്യതയും മുൻനിർത്തി നിക്ഷേപകന്റെ പേര് റിപ്പോർട്ടിൽ രഹസ്യമായി വെച്ചിട്ടുണ്ടെങ്കിലും, ദുബായ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നിക്ഷേപ വിഭാഗം വഴിയാണ് ഈ പാരമ്പര്യ ബിസിനസ്സ് കുടുംബം സ്പേസ് എക്സിൽ തുക നിക്ഷേപിച്ചത്.

സൂചനകൾ പ്രകാരം ഇത് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഒറിയന്റൽ കാർബൺ ആൻഡ് കെമിക്കൽസിന്റെ (OCCL) പ്രൊമോട്ടർമാരായ ഗോയങ്ക കുടുംബത്തിന്റെ (Arvind Goenka / Akshat Goenka) ഫാമിലി ഓഫീസ് ആകാനാണ് സാധ്യതയെന്ന് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇലോൺ മസ്കിന്റെ കമ്പനിയിലുള്ള ഇവരുടെ നിക്ഷേപ ശൈലിയും പോർട്ട്‌ഫോളിയോയും ഗോയങ്ക കുടുംബത്തിന്റെ നിക്ഷേപ രീതികളുമായി കൃത്യമായി ഒത്തുപോകുന്നതാണ് ഈ നിഗമനത്തിന് പ്രധാന ആധാരം
A reported surge in SpaceX valuation has led to extraordinary returns for an early investor from a Delhi-based family office. The investment, made through ESOP-linked participation, highlights high-risk, high-reward space sector investing
