ഇന്ത്യയിൽ വൻകിട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ നിർമ്മാണ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനായി അദാനി ഗ്രൂപ്പും യുഎസ് ആസ്ഥാനമായുള്ള ജാബിൽ ഇൻകോർപ്പറേറ്റഡും (Jabil Inc) സഖ്യത്തിനൊരുങ്ങുന്നു. അദാനി ഗ്രൂപ്പിന്റെ ഊർജ്ജ-അടിസ്ഥാന സൗകര്യ മേഖലകളിലെ കരുത്തും ജാബിലിന്റെ നിർമ്മാണ വൈദഗ്ധ്യവും ഒത്തുചേരുന്നതോടെ രാജ്യത്ത് അത്യാധുനിക എഐ ഹാർഡ്‌വെയറുകൾ പ്രാദേശികമായി നിർമ്മിക്കാൻ സാധിക്കും.

അടുത്ത തലമുറ ലിക്വിഡ് കൂൾഡ് എഐ റാക്കുകൾ, സെർവറുകൾ, സ്റ്റോറേജ് സിസ്റ്റങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി ‘മൾട്ടി-ഗിഗാവാട്ട്’ ശേഷിയുള്ള പ്ലാന്റുകൾ വികസിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ നിർമ്മാണ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന ഈ പങ്കാളിത്തത്തിന്റെ അന്തിമ കരാറുകൾക്കായുള്ള പ്രവർത്തനങ്ങളിലാണ് ഇരു കമ്പനികളും ഇപ്പോൾ.
Adani Group and US-based Jabil Inc are planning a major AI data centre hardware manufacturing platform in India, focusing on liquid-cooled AI racks, servers, and storage systems through multi-gigawatt production facilities.
