Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
News Update

 ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

യുപിഎസ് സി മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെ സഹായിക്കാന്‍ പ്രഡിക്ഷന്‍ മോഡ്യൂളുമായി കെഎസ്‌യുഎമ്മിന് കീഴിലുള്ള 'എഡ്മി എഐ' സ്റ്റാര്‍ട്ടപ്പ് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യ നിര്‍മ്മിതബുദ്ധി അധിഷ്ഠിത ലേണിംഗ് പ്ലാറ്റ് ഫോമാണ് എഡ്മി എഐ.എഐ സങ്കേതങ്ങള്‍ ഉപയോഗിച്ച് പത്രങ്ങളുടെയും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളുടെയും വിപുലമായ വിശകലനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.
News DeskBy News Desk22 June 2026Updated:22 June 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുപിഎസ് സി പരീക്ഷയില്‍ വിജയിക്കുന്നതിനുള്ള എളുപ്പവഴി കാണിച്ചു കൊടുക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ള സംരംഭമല്ല ഇത്. എന്നാൽ യുപിഎസ് സി പ്രിലിംസിലെ ചോദ്യങ്ങളില്‍ പലതും ഈ ‘എഡ്മി എഐ’  EdMe AI പ്രവചിച്ചവയാണ്.

യുപിഎസ് സി മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെ സഹായിക്കാന്‍ പ്രഡിക്ഷന്‍ മോഡ്യൂളുമായി കെഎസ്‌യുഎമ്മിന് കീഴിലുള്ള ‘എഡ്മി എഐ’ സ്റ്റാര്‍ട്ടപ്പ് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യ നിര്‍മ്മിതബുദ്ധി അധിഷ്ഠിത ലേണിംഗ് പ്ലാറ്റ് ഫോമാണ് എഡ്മി എഐ.

EdMe AI UPSC Prediction Model


യുപിഎസ് സി പരീക്ഷകളില്‍ ചോദ്യങ്ങളായി വരാന്‍ സാധ്യതയുള്ള പ്രധാന വിഷയങ്ങള്‍ തിരിച്ചറിയാനും അതടിസ്ഥാനമാക്കി ആഴത്തില്‍ പഠിക്കാനും ഈ പ്ലാറ്റ് ഫോം സഹായകമാണ്. യുപിഎസ് സി യുടേത് ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ചോദ്യസാധ്യതയുള്ള മേഖലകള്‍ പ്രവചിക്കാന്‍ എഡ്മി എഐ യ്ക്ക് കഴിയും. എഐ സങ്കേതങ്ങള്‍ ഉപയോഗിച്ച് പത്രങ്ങളുടെയും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളുടെയും വിപുലമായ വിശകലനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ഇക്കഴിഞ്ഞ യുപിഎസ് സി പ്രിലിമിനറി പരീക്ഷയിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ എഡ്മി എഐ യുടെ പ്രവചനം 85% കൃത്യത കാണിച്ചിരുന്നു. സമകാലിക മേഖലയുമായി ബന്ധപ്പെട്ട 74 ചോദ്യങ്ങളില്‍ 63 എണ്ണവും എഡ്മി എഐ പ്രവചിച്ചതാണെന്നത് ശ്രദ്ധേയം. എഐ സങ്കേതങ്ങളുടെ സഹായത്തോടെ 266 വിഷയങ്ങളാണ് പ്രിലിംസ് പരീക്ഷയ്ക്കായി എഡ്മി എഐ പ്രവചിച്ചത്.

എഡ്മി എഐ പ്രവചിച്ച വിഷയങ്ങളില്‍ ചിലതായ നാഷണല്‍ ക്വാണ്ടം മിഷന്‍, ടി-ഹബ് സ്ട്രക്ചര്‍, ഡീപ് ഓഷ്യന്‍ മിഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍, സ്റ്റെല്‍ത്ത് ഏവിയേഷന്‍ ടെക്നോളജി, യുപിഐ, ഡിജിറ്റല്‍ റുപ്പി, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കഴിഞ്ഞ യുപിഎസ് സി പ്രിലിമിനറി പരീക്ഷയിലുണ്ടായിരുന്നു.

തിരുവനന്തപുരം ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളായ ശിമയോന്‍ സാമുവല്‍, തേജസ് സുഷീല്‍, ഗിഡ്സെന്‍ ബേബി എന്നിവരാണ് എഡ്മി എഐ യ്ക്ക് പിന്നില്‍.  

പരമ്പരാഗത രീതികള്‍ക്ക് അപ്പുറം ആഴത്തിലുള്ള പഠനം ആവശ്യമായ വിഷയങ്ങള്‍ തിരിച്ചറിയാനും അടിസ്ഥാന ആശയങ്ങള്‍ ദൃഢമാക്കാനും ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നതായി എഡ്മി എഐ സ്ഥാപകരില്‍ ഒരാളായ ശിമയോന്‍ സാമുവല്‍ പറഞ്ഞു.

സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ലേണിംഗ് പ്ലാറ്റ് ഫോമിന് നിലവില്‍ 5000 ത്തിലധികം സജീവ ഉപഭോക്താക്കളുണ്ട്.

EdMe AI, a Kerala-based startup under KSUM, has developed an AI-driven prediction model for UPSC exams. The platform analyzes previous papers and current affairs to identify probable questions, showing high accuracy in prelims predictions

AI learning platform Artificial Intelligence Education banner competitive exam AI EdMe AI EdTech startup Kerala exam analytics exam preparation tools government exams India Kerala startup EdMe KSUM startup learning platform India predictive learning model question prediction AI UPSC current affairs analysis UPSC prediction model UPSC prelims preparation UPSC preparation strategy UPSC study app
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026

പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements

22 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil