കേന്ദ്ര സർക്കാരിന്റെ എഥനോൾ മിശ്രിത (Ethanol Blending) പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ആഡംബര വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ല്യു (BMW) രംഗത്തെത്തി. തങ്ങളുടെ വാഹനങ്ങൾ 25 ശതമാനം എഥനോൾ അടങ്ങിയ ഇ25 (E25) ഇന്ധനത്തിൽ ഓടിക്കാൻ വർഷങ്ങളായി സജ്ജമാണെന്ന് ബി.എം.ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സി.ഇ.ഒയുമായ ഹർദീപ് സിംഗ് ബ്രാർ പരഞ്ഞു.

BMW India ethanol blending

പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യത്തിന്റെ പരിസ്ഥിതി-ഊർജ്ജ സുരക്ഷാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും ബദൽ ഇന്ധനങ്ങൾക്ക് സാധിക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇന്ധന ഇറക്കുമതി കുറയ്ക്കാനും മലിനീകരണം തടയാനുമായി രാജ്യം കുറഞ്ഞ കാർബൺ ഭാവിയിലേക്ക് മാറുന്നതിന്റെ സുപ്രധാന പടിയായാണ് ബി.എം.ഡബ്ല്യു ഈ പദ്ധതിയെ കാണുന്നത്.

BMW Group India President Hardeep Singh Brar confirms its luxury cars are E25 fuel-ready, fully backing India’s green ethanol blending mission

Share.
Leave A Reply

Exit mobile version