ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഭീമനായ സൈഡസ് ലൈഫ് സയൻസസും (Zydus Lifesciences) ശ്രീലങ്കയിലെ സൺഷൈൻ ഹെൽത്ത്കെയറും ചേർന്ന് ശ്രീലങ്കയിൽ പുതിയ മരുന്ന് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നു. 20 മില്യൺ ഡോളർ (ഏകദേശം 166 കോടി രൂപ) നിക്ഷേപത്തിൽ ‘സൈഡസ് സൺഷൈൻ ലൈഫ് സയൻസസ്’ എന്ന പേരിൽ 50:50 അനുപാതത്തിലുള്ള സംയുക്ത സംരംഭമായാണ് ഇത് ആരംഭിക്കുന്നത്.

ഹോറാന എക്സ്പോർട്ട് പ്രോസസിംഗ് സോണിലാണ് അത്യാധുനിക ഫാക്ടറി. ശ്രീലങ്കയിലെ ആഭ്യന്തര വിപണിക്ക് ആവശ്യമായ മരുന്നുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇറക്കുമതിച്ചെലവ് കുറയ്ക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
Zydus Lifesciences and Sunshine Healthcare will establish a $20 million joint venture in Sri Lanka to manufacture medicines locally and strengthen the country’s pharmaceutical sector
