ഗണിതശാസ്ത്രത്തിൽ വെറും 51 മാർക്ക് മാത്രം വാങ്ങി കയ്പുനീരറിഞ്ഞ ഒരു സ്കൂൾ വിദ്യാർത്ഥിയിൽ നിന്നും, ഇന്ന് കോടികൾ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയുടെ അമരക്കാരനിലേക്കുള്ള പവൻ കുമാർ ചന്ദനയുടെ വളർച്ച ശ്രദ്ധേയമാണ്. ഹൈദരാബാദിൽ ജനിച്ച പവൻ, സ്കൂൾ കാലഘട്ടത്തിലെ പ്രതിസന്ധികൾക്ക് ശേഷം കഠിനശ്രമത്തിലൂടെ ഐ.ഐ.ടി ഖരഗ്പൂരിൽ പ്രവേശനം നേടുകയും തുടർന്ന് ഐ.എസ്.ആർ.ഒ-യിൽ ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ജി.എസ്.എൽ.വി മാർക്ക്-3 ഉൾപ്പെടെയുള്ള പ്രധാന റോക്കറ്റ് പ്രോജക്ടുകളിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.ആർ.ഒ-യിലെ സുരക്ഷിതമായ ജോലി രാജിവെച്ചത്.

തുടർന്ന് സഹപ്രവർത്തകനായ നാഗ ഭരത് ദാക്കയുമായി ചേർന്ന് അദ്ദേഹം ‘സ്കൈറൂട്ട് എയറോസ്‌പേസ്’ (Skyroot Aerospace) എന്ന സ്റ്റാർട്ടപ്പിന് രൂപം നൽകുകയും ബഹിരാകാശ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. 2022-ൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റായ വിക്രം-എസ് (Vikram-S) വിജയകരമായി വിക്ഷേപിച്ചുകൊണ്ട് സ്കൈറൂട്ട് ചരിത്രം കുറിച്ചു. ഇന്ന് ശതകോടികൾ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റോക്കറ്റ് നിർമ്മാണ കമ്പനിയായി മാറിയ സ്കൈറൂട്ട്, തങ്ങളുടെ ആദ്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’ വിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ്.
Discover the inspiring journey of Pawan Kumar Chandana, from scoring low in school maths to becoming an ISRO scientist and founding India’s leading private rocket startup, Skyroot Aerospace.