Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
My Brand My Pride

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

26 വർഷത്തെ ബിസിനസ്സ് അനുഭവസമ്പത്തും റിന്യൂവബിൾ എനർജി സെക്ടറിൽ 16 വർഷത്തെ പരിചയവുമുള്ള റെനെർജി സിസ്റ്റംസ് (Renergy Systems) മാനേജിംഗ് ഡയറക്ടർ റോയ് ക്രിസ്റ്റി ചാനൽ അയാം 'മൈ ബ്രാൻഡ് മൈ പ്രൈഡിൽ' തന്റെ കരിയറിനെക്കുറിച്ചും സോളാർ മേഖലയിലെ പുതിയ ട്രെൻഡുകളെക്കുറിച്ചും മനസ്സുതുറക്കുന്നു.
News DeskBy News Desk28 June 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇലക്ട്രിസിറ്റി ബില്ലും ഇന്ധനച്ചെലവും കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ സോളാർ ഊർജ്ജത്തെക്കുറിച്ചും അതിന്റെ ബിസിനസ് സാധ്യതകളെക്കുറിച്ചും നമ്മൾ ബോധവാൻമാരായിരിക്കണം. 26 വർഷത്തെ ബിസിനസ്സ് അനുഭവസമ്പത്തും റിന്യൂവബിൾ എനർജി സെക്ടറിൽ 16 വർഷത്തെ പരിചയവുമുള്ള റെനെർജി സിസ്റ്റംസ് (Renergy Systems) മാനേജിംഗ് ഡയറക്ടർ റോയ് ക്രിസ്റ്റി ചാനൽ അയാം ‘മൈ ബ്രാൻഡ് മൈ പ്രൈഡിൽ’ തന്റെ കരിയറിനെക്കുറിച്ചും സോളാർ മേഖലയിലെ പുതിയ ട്രെൻഡുകളെക്കുറിച്ചും മനസ്സുതുറക്കുന്നു.

റെനെർജിയുടെ തുടക്കം
തന്റെ ബിസിനസ്സ് കരിയർ വളരെ എളുപ്പമുള്ള ഒന്നായിരുന്നില്ലെന്ന് റോയ് ക്രിസ്റ്റി ഓർക്കുന്നു. 2011-ലാണ് ഒരു പത്രപ്പരസ്യം കണ്ട് സോളാർ മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നത്. എന്നാൽ തുടക്കത്തിൽ ഒരു വ്യാജ ഏജൻസിയിൽ പെട്ട് പണം നഷ്ടപ്പെടുകയാണുണ്ടായത്. തുടർന്ന് ആ കമ്പനി തങ്ങളുടെ കസ്റ്റമേഴ്സിന് കൃത്യമായ സർവീസ് നൽകാതെ പിൻവാങ്ങിയപ്പോൾ, കസ്റ്റമേഴ്സിനോടുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. ഇലക്ട്രിക്കൽ ബാക്ക്ഗ്രൗണ്ട് ഉള്ളതുകൊണ്ട് തന്നെ അദ്ദേഹം നേരിട്ട് സർവീസ് നൽകി തുടങ്ങി. ഈ അനുഭവമാണ് പിന്നീട് ‘റെനെർജി സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന വിശ്വസ്ത ബ്രാൻഡിന്റെ ജനനത്തിലേക്ക് നയിച്ചത്. നിലവിൽ കേരളത്തിലെ സോളാർ ഇപിസി (Engineering, Procurement, and Construction) മേഖലയിലെ മുൻനിരക്കാരാണ് റെനെർജി. ഇതുവരെ 20 മെഗാവാട്ടോളം ശേഷിയുള്ള എണ്ണായിരത്തിലധികം പ്രൊജക്റ്റുകൾ കമ്പനി വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു.

Solar subsidy and KSEB rules

ആർക്കൊക്കെ സോളാർ വെക്കാം? എങ്ങനെയൊക്കെ ലാഭിക്കാം?
രണ്ടുമാസത്തിൽ 3000 രൂപയ്ക്ക് മുകളിൽ കറന്റ് ബില്ല് വരുന്ന ആർക്കും സോളാർ സ്ഥാപിക്കാമെന്ന് റോയ് ക്രിസ്റ്റി നിർദ്ദേശിക്കുന്നു. സോളാർ പാനലുകൾ സ്ഥാപിക്കുന്നത് വഴി ഇലക്ട്രിസിറ്റി ബിൽ മാത്രമല്ല, പാചകവാതകം, പെട്രോൾ ചെലവുകൾ എന്നിവയും ലാഭിക്കാം. ഗ്യാസ് അടുപ്പുകൾക്ക് പകരം ഇൻഡക്ഷൻ കുക്കറുകളിലേക്കും, ഇന്ധന വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് ടു-വീലർ, ഫോർ-വീലർ എന്നിവയിലേക്കും മാറുന്നതിലൂടെ ഒരു കുടുംബത്തിന് വലിയ തുക ലാഭിക്കാൻ സാധിക്കും.

Solar subsidy and KSEB rules

സബ്സസിഡിയും ലോണും
പ്രധാനമന്ത്രിയുടെ ‘പിഎം സൂര്യഘർ മുഫ്ത് ബിജിലി യോജന’ വഴി ഒരു കോടി വീടുകളിലാണ് സോളാർ റൂഫ്ടോപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ 78,000 രൂപ വരെ സബ്സിഡി ലഭിക്കും. കൂടാതെ നാഷണലൈസ്ഡ് ബാങ്കുകൾ വഴി വളരെ കുറഞ്ഞ പലിശനിരക്കിൽ (5.75%) 10 വർഷത്തെ കാലാവധിയിൽ സോളാർ ലോണുകളും ലഭ്യമാണ്. ഇതിന്റെ മാസ ഇഎംഐ സാധാരണ വരുന്ന കറന്റ് ബില്ലിനേക്കാൾ കുറവായിരിക്കുമെന്നതിനാൽ 4-5 വർഷം കൊണ്ട് ലോൺ അടഞ്ഞുതീരുകയും പിന്നീട് സൗജന്യമായി വൈദ്യുതി ലഭിക്കുകയും ചെയ്യും. സോളാർ പാനലുകൾക്ക് 25 മുതൽ 30 വർഷം വരെ വാറണ്ടി ഉള്ളതിനാൽ ഇതൊരു ലൈഫ് ടൈം ഇൻവെസ്റ്റ്മെന്റാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേരളത്തിൽ നിലവിൽ സോളാർ മേഖലയിൽ അനവധി വെണ്ടർമാരുണ്ട്. എന്നാൽ വിലക്കുറവ് മാത്രം നോക്കി കമ്പനികളെ തിരഞ്ഞെടുക്കരുതെന്ന് റോയ് മുന്നറിയിപ്പ് നൽകുന്നു. സോളാർ എന്നത് പാനലുകൾ, ഇൻവെർട്ടർ, സ്ട്രക്ചർ, കേബിളുകൾ എന്നിവ അടങ്ങുന്ന ഒരു ഇന്റഗ്രേറ്റഡ് സിസ്റ്റം ആയതിനാൽ ഇതിന് കൃത്യമായ ആഫ്റ്റർ സെയിൽസ് സർവീസ് ആവശ്യമാണ്.

പല പുതിയ കമ്പനികളും സബ്സിഡി തരംഗത്തിൽ വിപണിയിൽ വരികയും പിന്നീട് സർവീസ് നൽകാനാകാതെ പൂട്ടിപ്പോവുകയും ചെയ്യുന്നുണ്ട്. ഗുണനിലവാരമില്ലാത്ത സ്ട്രക്ചറുകൾ ഉപയോഗിച്ചാൽ 2-3 വർഷം കൊണ്ട് തുരുമ്പെടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് വിപണിയിൽ ദീർഘകാലത്തെ പാരമ്പര്യവും ക്രെഡിബിലിറ്റിയുമുള്ള കമ്പനികളെ മാത്രം തിരഞ്ഞെടുക്കുക. റെനെർജിക്ക് ലഭിക്കുന്ന ഓർഡറുകളിൽ 75 ശതമാനത്തിലധികവും നിലവിലുള്ള കസ്റ്റമേഴ്സിന്റെ റെഫറൻസ് വഴിയാണെന്നത് കമ്പനിയുടെ വിശ്വാസ്യത തെളിയിക്കുന്നു.

പുതിയ വെല്ലുവിളികൾ
കഴിഞ്ഞ കുറച്ചുമാസങ്ങളായി സോളാർ മേഖലയിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് ട്രാൻസ്ഫോർമർ ഫീസിബിലിറ്റി ഇഷ്യൂ. ഒരു പ്രദേശത്തെ ട്രാൻസ്ഫോർമറിന്റെ ശേഷിയുടെ 90% വരെ മാത്രമേ കെഎസ്ഇബി ഓൺ-ഗ്രിഡ് സോളാർ സിസ്റ്റങ്ങൾക്ക് അനുമതി നൽകാറുള്ളൂ. ഉദാഹരണത്തിന്, 100 കെവിഎ ശേഷിയുള്ള ഒരു ട്രാൻസ്ഫോർമറിന് കീഴിൽ പരമാവധി 80-90 കിലോവാട്ട് സോളാർ പവർ മാത്രമേ കണക്ട് ചെയ്യാൻ സാധിക്കൂ.

ഈ പരിധി കഴിഞ്ഞാൽ പിന്നീട് ആ പ്രദേശത്തുള്ളവർക്ക് സോളാർ സ്ഥാപിക്കാൻ കെഎസ്ഇബി അനുമതി ലഭിക്കില്ല. അതിനാൽ സോളാർ വെക്കാൻ ആഗ്രഹിക്കുന്നവർ വേഗത്തിൽ തന്നെ നടപടികൾ പൂർത്തിയാക്കുന്നതാണ് നല്ലത്. നിലവിലെ പിഎം സൂര്യഘർ പദ്ധതി 2027 മാർച്ച് 31-ഓടെ അവസാനിക്കുമെന്നതിനാൽ അതിനുമുമ്പ് തന്നെ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ ശ്രദ്ധിക്കണം.

മികച്ച വരുമാനവുമായി ഫ്രാഞ്ചൈസി സാധ്യതകൾ
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഫ്രാഞ്ചൈസികൾ ആരംഭിച്ച് കസ്റ്റമേഴ്സിന് വേഗത്തിൽ സർവീസ് എത്തിക്കാനാണ് റെനെർജി ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും യുവാക്കൾക്കും റിസ്ക് ഇല്ലാതെ തുടങ്ങാൻ പറ്റിയ മികച്ചൊരു ബിസിനസ്സ് അവസരമാണിത്.

ഒരു മണ്ഡലത്തിൽ ഒരാൾക്ക് മാത്രമാണ് ഫ്രാഞ്ചൈസി നൽകുന്നത്. ഇതിനായി വിസിബിൾ ആയ സ്ഥലത്ത് 150-200 സ്ക്വയർ ഫീറ്റ് മുറിയും നിശ്ചിത സെക്യൂരിറ്റി ഡിപ്പോസിറ്റും ആവശ്യമാണ്. കൃത്യമായ പ്ലാനിംഗിലൂടെ മുന്നോട്ട് പോയാൽ പരമാവധി ആറുമാസത്തിനുള്ളിൽ നിക്ഷേപം തിരിച്ചുപിടിക്കാനും സ്ഥിരമായ മികച്ച വരുമാനം കണ്ടെത്താനും ഈ സോളാർ ബിസിനസ്സിലൂടെ സാധിക്കുമെന്ന് റോയ് ക്രിസ്റ്റി വ്യക്തമാക്കുന്നു.

Planning to install solar panels in Kerala? Learn about the PM Surya Ghar Yojana subsidy, low-interest solar loans, and crucial new KSEB transformer feasibility rules.

banner KSEB solar rules PM Surya Ghar Muft Bijli Yojana Renergy Systems Roy Christy solar business franchise Kerala solar loan interest rate solar rooftop installation Solar subsidy Kerala transformer feasibility KSEB
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026

ആകാശ എയർ ഐപിഓയ്ക്ക്

28 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil