ജമ്മു കാശ്മീരിലെ ബൽത്താലിനെ ലഡാക്കിലെ മിനാമാർഗുമായി ബന്ധിപ്പിച്ചു കൊണ്ട് ഹിമാലയൻ മലനിരകൾക്ക് അടിയിലൂടെ നിർമ്മിക്കുന്ന ‘സോജില തുരങ്കം’ (Zoji-La Tunnel) ഇരു പ്രദേശങ്ങളും തമ്മിലുള്ള യാത്രാസൗകര്യം വലിയ രീതിയിൽ മെച്ചപ്പെടുത്തും. സമുദ്രനിരപ്പിൽ നിന്ന് 11,600 അടി ഉയരത്തിൽ നിർമ്മിക്കുന്ന, ലോകത്തിലെ ഏറ്റവും നീളമേറിയ ഈ സിംഗിൾ-ട്യൂബ് ദ്വിമുഖ തുരങ്കത്തിന്റെ ഇരുവശത്തു നിന്നുമുള്ള ഖനനം അടുത്തിടെ വിജയകരമായി പൂർത്തിയായിരുന്നു.

കഠിനമായ മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം വർഷത്തിൽ ആറ് മാസത്തോളം ലഡാക്ക് ഒറ്റപ്പെടുന്ന അവസ്ഥയ്ക്ക് ഈ തുരങ്കം പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ ശാശ്വത പരിഹാരമാകും. അത്യാധുനിക എഐ (AI) സുരക്ഷാ സംവിധാനങ്ങളോടെ 2028 ഫെബ്രുവരിയിൽ തുറക്കാനിരിക്കുന്ന ഈ സ്മാർട്ട് ടണൽ നിലവിലെ രണ്ട് മണിക്കൂർ യാത്രാസമയം വെറും 30 മിനിറ്റായി ചുരുക്കുന്നതിനൊപ്പം പ്രാദേശിക ടൂറിസത്തിനും വലിയ ഉണർവേകും.
Discover how the Zoji La Tunnel, built 11,600 feet above sea level, will provide all-weather connectivity and reduce travel time between Kashmir and Ladakh
