തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്ര ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി. ദ‌ർശനത്തിന് ശേഷം അദ്ദേഹം പരമ്പരാഗത ആചാരപ്രകാരം തലമുണ്ഡനം ചെയ്ത് വഴിപാട് സമർപ്പിച്ച അദ്ദേഹം ക്ഷേത്രത്തിനായി കോടിക്കണക്കിനു രൂപയുടെ വികസന സഹായങ്ങളും പ്രഖ്യാപിച്ചു.

Anant Ambani Tirupati temple visit

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (TTD) റിലയൻസ് ഇൻഡസ്ട്രീസിന്റെ വകയായി 25 ഇലക്ട്രിക് ബസുകൾ നൽകുമെന്നാണ് അനന്ത് അംബാനിയുടെ പ്രഖ്യാപനം. ഏകദേശം 27.5 കോടി രൂപയാണ് ബസുകൾ വാങ്ങുന്നതിനുള്ള ചെലവ് വരിക. ഇത് കൂടാതെ, ബസുകൾ സർവീസ് നടത്തുന്നതിന് ആവശ്യമായ 50 ഡ്രൈവർമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും റിലയൻസ് തന്നെ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുമലയിൽ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകാനും കമ്പനി തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Reliance Industries Executive Director Anant Ambani visited Tirupati temple, offered prayers, and announced a donation of 25 electric buses worth Rs 27.5 crore.

Share.

Comments are closed.

Exit mobile version