ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി പുതിയ അധ്യയന വർഷം (2026-27) മുതൽ മൂന്ന് ഭാഷകൾ പഠിക്കണമെന്ന നിയമം നടപ്പിലാക്കുമ്പോഴും, നിലവിലെ പത്താം ക്ലാസ് ബാച്ചിനെ ഇതിൽ നിന്ന് ഒഴിവാക്കിയതായി സിബിഎസ്ഇ (CBSE) അറിയിച്ചു. ഇതനുസരിച്ച് പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നിലവിലുള്ള ഇരുഭാഷാ രീതിയിൽ (Two-language system) തന്നെ പഠനം തുടരാവുന്നതാണ്.

നിലവിൽ ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിൽ രണ്ട് വിദേശ ഭാഷകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു ഇന്ത്യൻ ഭാഷ കൂടി ഉൾപ്പെടുത്തി അതേ കോമ്പിനേഷനിൽ തുടരാൻ താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ പരിവർത്തന ബാച്ചുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നാമത്തെ ഭാഷയ്ക്ക് സ്കൂൾ തലത്തിൽ മാത്രമായിരിക്കും മൂല്യനിർണ്ണയം നടത്തുകയെന്നും ഇതിനായി പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതേണ്ടതില്ലെന്നും ബോർഡ് വ്യക്തമാക്കി.
CBSE allows Class 10 students to continue with the existing two-language policy for board exams, providing temporary relief under the NEP three-language mandate.
