ഇന്ത്യയെ ഒരു പ്രമുഖ ആഗോള ചിപ്പ് നിർമ്മാണ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0’ (ISM 2.0) പദ്ധതിക്കായി ധനകാര്യ മന്ത്രാലയം ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ ബജറ്റ് നിർദ്ദേശത്തിന് അംഗീകാരം നൽകി. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി (ISM 1.0) അനുവദിച്ചിരുന്ന 76,000 കോടി രൂപയേക്കാൾ വൻ വർദ്ധനവാണ് ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ ഇപ്പോൾ ക്ലിയർ ചെയ്തിരിക്കുന്നത്.

ആഭ്യന്തര ചിപ്പ് നിർമ്മാണ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഈ മേഖലയിലേക്ക് ആഗോള കമ്പനികളെ ആകർഷിക്കുന്നതിനുമായാണ് ഈ വൻ തുക വിനിയോഗിക്കുക. പുതിയ ഘട്ടത്തിലൂടെ നിർമ്മാണ ഉപകരണങ്ങൾ, അസംസ്‌കൃത വസ്തുക്കൾ, തദ്ദേശീയമായ ഡിസൈനുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ചിപ്പ് നിർമ്മാണത്തിന് ആവശ്യമായ സമ്പൂർണ്ണ ആവാസവ്യവസ്ഥ രാജ്യത്ത് വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു.
The Finance Ministry has cleared a massive ₹1.25 lakh crore budget for India Semiconductor Mission 2.0 (ISM 2.0) to boost domestic chip manufacturing
