കേരളം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയും പീക്ക് സമയങ്ങളിലെ അധിക ഡിമാൻഡും പരിഹരിക്കുന്നതിനായി ‘ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം’ (BESS) പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ ഏകദേശം 900 മെഗാവാട്ടിന്റെ കുറവുണ്ടെന്നും, ഇതിനായി വിഭാവനം ചെയ്ത ആറിൽ അഞ്ച് ബിഇഎസ്എസ് പദ്ധതികളും 2026 അവസാനത്തോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala Battery Energy Storage System BESS project

മൈലാട്ടി, ശ്രീകണ്ഠപുരം, മുള്ളേരിയ, അരീക്കോട്, പോത്തൻകോട്, ബ്രഹ്മപുരം എന്നിവിടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ 1,500 മെഗാവാട്ട് സംഭരണശേഷി കൈവരിക്കാനാകും. ദുർബലമായ കാലവർഷം കാരണം ഡാമുകളിലെ ജലനിരപ്പ് 21 ശതമാനമായി കുറഞ്ഞതും ആഭ്യന്തര ഉത്പാദനം ഇടിഞ്ഞതുമാണ് സംസ്ഥാനത്ത് കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണമായതെന്നും മന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി.

Electricity Minister Sunny Joseph announced that Kerala will complete 5 Battery Energy Storage System (BESS) projects by late 2026 to tackle the state’s 900 MW power deficit.

Share.
Leave A Reply

Exit mobile version