പ്രമുഖ ആഗോള ഷിപ്പിംഗ്-ലോജിസ്റ്റിക്സ് കമ്പനിയായ മെർസ്ക് (Maersk), കൂടുതൽ ചെറുകിട കപ്പലുകളും ടഗ്ഗുകളും ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി കൊച്ചിൻ ഷിപ്പ്യാർഡ്, എൽ ആൻഡ് ടി ഷിപ്പ്ബിൽഡിംഗ് എന്നിവയുമായി ചർച്ചകൾ ആരംഭിച്ചു. നിലവിൽ കൊച്ചിൻ ഷിപ്പ്യാർഡിന് 8 ഇലക്ട്രിക് ടഗ്ഗുകൾ നിർമ്മിക്കാനുള്ള കരാർ നൽകിയിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ ഓർഡറുകൾ നൽകാൻ പദ്ധതിയുണ്ടെന്നും മെർസ്ക് സീനിയർ വൈസ് പ്രസിഡന്റ് അഹമ്മദ് ഹസ്സൻ വ്യക്തമാക്കി.

ഇന്ത്യയിലെ ഡ്രൈഡോക്കുകളുടെ വലിപ്പക്കുറവ് പരിഹരിക്കപ്പെടുന്ന മുറയ്ക്ക് വലിയ കണ്ടെയ്നർ കപ്പലുകളും ഇവിടെ നിർമ്മിക്കാൻ കമ്പനിക്ക് താല്പര്യമുണ്ട്. ഇതിനുപുറമെ, തദ്ദേശീയമായി കണ്ടെയ്നറുകൾ നിർമ്മിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്ത കമ്പനി, ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര കമ്പനികളിൽ നിന്ന് കണ്ടെയ്നറുകൾ വാങ്ങാനും കരാറിലെത്തിയിട്ടുണ്ട്.
Global shipping giant Maersk is in talks with Cochin Shipyard and L&T Shipbuilding to construct small vessels, feeder ships, and electric tugs under the Make in India initiative
