ഐഐടി പഠനം ഉപേക്ഷിച്ച് ഇരുപത് വയസ് തികയുന്നതിന് മുൻപ് മൂന്ന് ദശലക്ഷം ഡോളർ (ഏകദേശം 25 കോടി രൂപ) നിക്ഷേപം സമാഹരിച്ച് സ്വന്തമായി എഐ (AI) സ്റ്റാർട്ടപ്പ് കെട്ടിപ്പടുത്ത് വിസ്മയമായിരിക്കുകയാണ് ഇന്ത്യൻ യുവസംരംഭകൻ ധ്രവ്യ ഷാ. എഐ ഏജന്റുകൾക്കായുള്ള മെമ്മറി ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോമായ ‘സൂപ്പർമെമ്മറി’ (Supermemory) എന്ന സ്റ്റാർട്ടപ്പാണ് ധ്രവ്യ ഷാ എന്ന ഇരുപതുകാരൻ വിജയകരമായി സ്ഥാപിച്ചത്. അസാധാരണ പ്രതിഭകൾക്ക് യുഎസ് സർക്കാർ നൽകുന്ന പ്രശസ്തമായ ഒ-1 (O-1) വിസ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിൽ ഒരാളെന്ന ബഹുമതിയും ഈ നേട്ടത്തിലൂടെ ഇദ്ദേഹം സ്വന്തമാക്കി.

Dhravya Shah Supermemory AI startup

ക്ലൗഡ്‌ഫ്ലെയർ, ഓപ്പൺഎഐ, മെറ്റാ, ഗൂഗിൾ എഐ ചീഫ് ജെഫ് ഡീൻ തുടങ്ങിയ പ്രമുഖ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപകരും ധ്രവ്യയുടെ ഈ എഐ സ്റ്റാർട്ടപ്പിൽ പങ്കാളികളാണ്. വെറും ജനപ്രീതിക്ക് പിന്നാലെ പോകാതെ ആളുകളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഈ യുവസംരംഭകൻ വ്യക്തമാക്കുന്നു. കൂടുതൽ കരുത്തുള്ള മോഡലുകൾ വികസിപ്പിക്കുന്നതിനേക്കാൾ ഉപയോക്താക്കളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ഓർമ്മകളും സൂക്ഷിച്ചുവെക്കാൻ എഐയെ പ്രാപ്തമാക്കുന്നതിലാണ് കൃത്രിമബുദ്ധിയുടെ ഭാവി കിടക്കുന്നതെന്നും ധ്രവ്യ ഷാ കൂട്ടിച്ചേർത്തു.

Indian tech prodigy Dhravya Shah drops out of IIT to launch Supermemory, an AI memory infrastructure platform, securing $3M from global tech leaders and an O-1 visa.

Share.
Leave A Reply

Exit mobile version